Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസിക പ്രക്രിയകളാണ് പഠന വിധേയമാക്കേണ്ടതെന്നും അഭിപ്രായപ്പെടുന്ന മനശാസ്ത്ര ചിന്താധാര ഏത് ?

Aമാനവികതാവാദം

Bവ്യവഹാരവാദം

Cധർമ്മവാദം

Dജ്ഞാതൃവാദം

Answer:

D. ജ്ഞാതൃവാദം

Read Explanation:

ജ്ഞാതൃവാദം (Cognitivism)

  • പിയാഷെയുടെ സിദ്ധാന്തങ്ങൾ ആണ് ജ്ഞാതൃവാദത്തിന്റെ പ്രധാന അടിത്തറ.
  • ബ്രൂണർ ആണ് ഇതിൻറെ മറ്റൊരു പ്രധാന വക്താവ്.
  • 1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത് നോം ചോംസ്കി  മുന്നോട്ടുവെച്ച ആശയങ്ങൾ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി.
  • മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസിക പ്രക്രിയകളാണ് പഠന വിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം.
  • തലച്ചോറിൻറെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി.
  • അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അറിവ് നിർമ്മിക്കപ്പെടുന്നു എന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നു.

Related Questions:

"പ്രശ്നസന്ദർഭങ്ങൾ അവതരിപ്പിച്ചും കുട്ടികളിൽ ജിജ്ഞാസ ഉണർത്തിയും സ്വയം പരിഹാരം കണ്ടെത്താൻ പഠിതാക്കളെ പ്രേരിപ്പിക്കണം" എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
At which stage do individuals recognize that rules and laws are created by society and can be changed?
Which of the following is an example of the defense mechanism called displacement?
ആദ്യമാദ്യം 'സൈലൻസ്''സൈലൻസ്' എന്ന് പറഞ്ഞു മേശമേൽ അടിച്ച് ശബ്ദം വച്ചായിരുന്നു അദ്ധ്യാപകൻ ക്ലാസ്സിൽ അച്ചടക്കം പുലർത്തി പോന്നത്. എന്നാൽ പിന്നീടങ്ങോട്ട് സൈലൻസ് എന്ന് പറയാതെ കേവലം അടിച്ചപ്പോൾ തന്നെ കുട്ടികൾ അച്ചടക്കം കാട്ടിത്തുടങ്ങി. ഇവിടെ ടീച്ചർ പ്രാവർത്തികമാക്കിയത് ആരുടെ ഏത് സിദ്ധാന്തമാണ് ?
A parent who unconsciously resents their child becomes overly indulgent and protective toward them. This is an example of: