Challenger App

No.1 PSC Learning App

1M+ Downloads
സമൂഹത്തിന്റെ സംസ്കാരവും സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണവുമാണ് ഭാഷ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?

Aജെ ബി വാട്സൺ

Bവൈഗോട്സ്കി

Cനോംചോംസ്കി

Dസിഗ്മണ്ട് ഫ്രോയ്ഡ്

Answer:

B. വൈഗോട്സ്കി

Read Explanation:

  • 'ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - വൈഗോട്സ്കി
  • ഭാഷയുടെ പ്രാഥമികധർമ്മം - ഭാഷണം മുഖേനയുള്ള ആശയ വിനിമയം. 
  • ഭാഷയ്ക്കും ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്. രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും സ്വതന്ത്രവുമായാണെന്നാണ് വൈഗോട്സ്കിയുടെ ഭാഷാവികസന കണ്ടെത്തൽ.
  • സമൂഹത്തിന്റെ സംസ്കാരവും സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണവുമാണ് ഭാഷ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ - വൈഗോട്സ്കി
  • അഹം കേന്ദ്രീകൃത ഭാഷണം വെറും അർത്ഥ ശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത് - വൈഗോട്സ്കി

Related Questions:

ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
എറിക് എറിക്സണിൻറെ സംഘർഷഘട്ട സിദ്ധാന്തത്തിലെ ആദ്യത്തെ തലത്തിലെ വൈദ്യ ഘടകങ്ങൾ ?
കുട്ടികളിലെ നൈതിക വികാസം സംബന്ധിച്ച് പഠനം നടത്തിയ മനശാസ്ത്രജ്ഞൻ ആര് ?
സ്കൂൾ പ്രായം എന്ന് എറിക്സൺ വിളിച്ച കാലഘട്ടമാണ് :
മറ്റുള്ളവരുമായി പൊരുത്തപ്പെടാനും സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾ പഠിക്കുന്നത് ഏത് സാമൂഹിക വികസന ഘട്ടത്തിലാണ് ?