Challenger App

No.1 PSC Learning App

1M+ Downloads
'വാതമുഖമഴ' എന്നറിയപ്പെടുന്ന മഴ ഏത് ?

Aചക്രവാതവൃഷ്ടി

Bസംവഹനവൃഷ്ടി

Cപർവതമഴ

Dനാലുമണിമഴ

Answer:

A. ചക്രവാതവൃഷ്ടി

Read Explanation:

ചക്രവാതവൃഷ്ടി (Cyclonic Rainfall)

  • ഒരു ചക്രവാതവ്യവസ്ഥയിൽ ഉഷ്‌ണവായുവും, ശീതവായുവും കൂടിച്ചേരുമ്പോൾ ഭാരം കുറഞ്ഞ ഉഷ്‌ണവായു ഉയർത്തപ്പെടുന്നു.

  • തുടർന്ന് ഘനീകരണത്തിനും, മഴയ്ക്കും കാരണമാകുകയും ചെയ്യുന്നു.

  • ഇതാണ് ചക്രവാതവൃഷ്ടി.

  • ഉഷ്ണ-ശീതവായു സഞ്ചയങ്ങൾ സംയോജിക്കുന്ന അതിരുകളെ വാതമുഖങ്ങൾ (Front) എന്നാണ് വിളിക്കുന്നത്.

  • അതിനാൽ ഇത്തരം മഴയെ 'വാതമുഖമഴ' (Frontal Rainfall) എന്നും വിളിക്കുന്നു.


Related Questions:

ഓരോ രേഖാംശരേഖയിലെയും ഏറ്റവും ഉയർന്ന വാർഷിക ശരാശരി അന്തരീക്ഷ താപനില രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖ ഏത്?
ദിനാന്തരീക്ഷഘടകങ്ങളിൽ പെടാത്തത് ഏത് ?
രണ്ട് സാധാരണ തെർമോമീറ്ററുകളെ U ആകൃതിയിലുള്ള ഗ്ലാസ് ട്യൂബ് കൊണ്ട് യോജിപ്പിച്ച് തയ്യാറാക്കുന്ന പ്രത്യേകതരം ഉപകരണം ഏത്?
കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നത് അറിയപ്പെടുന്നത് എന്താണ്?
ഭൗമോപരിതലത്തിൽ എത്തുന്ന സൗരകിരണത്തിന്റെ അളവിനെ പറയുന്ന പേരെന്ത്?