App Logo

No.1 PSC Learning App

1M+ Downloads
ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല ?

Aകയ്യൂർ സമരം

Bപുന്നപ്ര വയലാർ സമരം

Cമലബാർ ലഹള

Dപഴശ്ശി വിപ്ലവം

Answer:

D. പഴശ്ശി വിപ്ലവം

Read Explanation:

പഴശ്ശി വിപ്ലവം

  • പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം : 1793 മുതൽ 1805 വരെ
  • ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും ശക്തമായതാണ് പഴശ്ശിയുദ്ധം
  • മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങളിൽ ഒന്നായിരുന്നു ഇത്
  • പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
  • പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം  ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങൾ ആണ്
  • പഴശ്ശി യുദ്ധങ്ങളുടെ പ്രധാനകേന്ദ്രം കണ്ണൂരിലെ പുരളിമല ആയിരുന്നു
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രമാണ് ഗറില്ലായുദ്ധം (ഒളിപ്പോര്) 

Related Questions:

താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ ക്രമപ്പെടുത്തുക:

1.ഗുരുവായൂര്‍ സത്യഗ്രഹം

2.ചാന്നാര്‍ ലഹള

3.മലയാളി മെമ്മോറിയല്‍

4.നിവര്‍ത്തന പ്രക്ഷോഭം

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.സ്വാമി സത്യവ്രതന്‍, കോട്ടുകോയിക്കല്‍ വേലായുധന്‍ എന്നിവർ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിൻ്റെ ശിഷ്യന്മാരായിരുന്നു.

2.വെല്ലൂരിലെ ശ്രീനാരായണഗുരുവിൻ്റെ ആശ്രമം ആയിരുന്നു വൈക്കം സത്യാഗ്രഹ വേളയിൽ സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ചത്.

3.വൈക്കം സത്യാഗ്രഹത്തിന് വേണ്ടി ശ്രീനാരായണഗുരു ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.

What was the primary goal of the "Nivarthana Agitation" ?

വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് താഴെപ്പറയുന്ന വസ്തുതകളിൽ ഏതൊക്കെയാണ് ശരി ?

  1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇ. വി. രാമസ്വാമി നായ്ക്കർ അറസ്റ്റിലായി.
  2. 1924-ലെ വെള്ളപ്പൊക്ക സമയത്തും വൈക്കം സത്യാഗ്രഹം തുടർന്നു.
  3. നിയമസഭ 1925 ഫെബ്രുവരി 7ന് വോട്ടു ചെയ്തു, 22 പേരെ പിന്തുണച്ചു, 21 പേരെ നിരസിച്ചു
    പുന്നപ്രവയലാർ സമരം നടന്ന വർഷം ?