App Logo

No.1 PSC Learning App

1M+ Downloads
ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ , ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുന്ന നെൽ കൃഷി രീതി?

Aവിരിപ്പ്

Bമുണ്ടകൻ

Cപുഞ്ച

Dഇവയൊന്നുമല്ല

Answer:

A. വിരിപ്പ്

Read Explanation:

കേരളത്തിലെ നെൽകൃഷി 

വിരിപ്പ്

  • ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ  വിളവെടുക്കുന്ന നെൽ കൃഷി  രീതിയാണ് വിരിപ്പ് കൃഷി .  
  • ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു 
  • കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട്  കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .

മുണ്ടകൻ

  • സെപ്തംബർ , ഒക്ടോബർ  മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
  • ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
  • മകരക്കൊയ്ത്ത് എന്നും ‌ മുണ്ടകൻ  കൃഷി  അറിയപ്പെടുന്നു

പുഞ്ച

  • വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
  • ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
  • കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

  


Related Questions:

അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
2024 ജൂണിൽ കേരള ഫീഡ്‌സ് പുറത്തിറക്കിയ പശുക്കൾക്ക് ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം ഒരുക്കാനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന കാലിത്തീറ്റ ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന കണ്ടെത്തുക

  1. കേരളത്തിൽ ഏറ്റവും കൂടുതൽ മഞ്ഞൾ ഉൽപാദിപ്പിക്കുന്നത് കോട്ടയം ജില്ലയിൽ ആണ്.
  2. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിൽ ആണ്
  3. കേരളത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപാദിപ്പിക്കുന്നത് മലപ്പുറം ജില്ല ആണ്.
  4. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ്പു ഉൽപാദിപ്പിക്കുന്നത് ഇടുക്കി ജില്ല ആണ്.
    താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം നെല്ലിനങ്ങൾ ഏവ ?