App Logo

No.1 PSC Learning App

1M+ Downloads
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായി ആചരിക്കുന്ന അനുഷ്ഠാനം ഏത് ?

Aശിവരാത്രി

Bശ്രീകൃഷ്ണ ജയന്തി

Cവിനായക ചതുർത്ഥി

Dമകരസംക്രാന്തി

Answer:

A. ശിവരാത്രി

Read Explanation:

  • ലോകമെമ്പാടുമുള്ള ശിവഭക്തരുടെ ആഘോഷമാണ് മഹാശിവരാത്രി.
  • ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്.
  • കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
  • കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ.
  • ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.
  • ശിവരാത്രി അനുഷ്ഠാനം സകലപാപങ്ങളും നശിപ്പിക്കുന്നതും സർവ്വ അനുഗ്രഹങ്ങളും നൽകുന്നതെന്നുമാണ് ഐതിഹ്യം.

Related Questions:

തിരുവാതിര ആഘോഷം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?
ക്ഷേത്രങ്ങളിൽ രാത്രിയിൽ ഉപയോഗിക്കുന്ന രാഗം ഏതാണ് ?
ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടുന്നത് ?
കൊടിമരത്തിൻ്റെ അടി ഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു ?
തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?