App Logo

No.1 PSC Learning App

1M+ Downloads
മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18-ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചികിത്സക്കുള്ള ധനസഹായം നൽകുന്ന കേരളത്തിലെ പദ്ധതിയേത്?

Aആർദ്രം

Bആയുർദളം

Cമന്ദഹാസം

Dതാലോലം

Answer:

D. താലോലം

Read Explanation:

കേരളത്തിലെ പദ്ധതികൾ:

  • അവിവാഹിതരായ അമ്മമാർ, വിവാഹ മോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി – ശരണ്യ 
  • അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി – ആശ്രയ 
  • AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി – ആയുർദളം 
  • സ്ത്രീകളുടെ മാനസികാരോഗ്യവും, സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി, സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി – സീതാലയം 
  • കേരളത്തിലെ സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദമാക്കാനുള്ള പദ്ധതി - ആർദ്രം മിഷൻ
  • ദാരിദ്ര്യ രേഖയ്ക്കു താഴെയുളള മുതിര്‍ന്ന പൗരൻമാര്‍ക്ക് സൗജന്യമായി, കൃത്രിമ ദന്തനിര വച്ച് കൊടുക്കുന്ന പദ്ധതി – മന്ദഹാസം

Related Questions:

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന ചലന വൈകല്യം ഉള്ളവർക്ക് ആയുള്ള ഹൈടെക് വീൽചെയർ പദ്ധതി ഏത്?
നവജാത ശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകുന്നതിനായി, കേരള സാമൂഹിക മിഷനും, കേരള ആരോഗ്യ മിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഏതാണ്?
റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
2024 ജനുവരിയിൽ ആംബുലൻസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന ഏത് ?
വിദ്യാർത്ഥികളിൽ ശുചിത്വസംസ്‌കാരം രൂപപ്പെടുത്താനും മാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ?