App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് രാത്രിയിൽ സുരക്ഷിതവും നിർഭയമായും സഞ്ചരിക്കുന്നതിനു കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ?

Aനിർഭയ

Bസുരക്ഷിത

Cനിഴൽ

Dകാവൽ

Answer:

C. നിഴൽ

Read Explanation:

  • രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് "നിഴൽ".
  • വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് നിർഭയസെൽ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി കേരള സർക്കാർ  അംഗീകരിച്ച് നടപ്പിലാക്കി വരുന്ന നൂതന നയപരിപാടിയാണ് നിർഭയനയം.  
  • കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾക്ക് മാനസിക പിന്തുണയും പരിരക്ഷയും നൽകുന്ന 'കാവൽ' പദ്ധതി 2016 ലാണ് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ്  ആരംഭിച്ചത്. വിവിധ കേസുകളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിലെത്തുന്ന കുട്ടികളെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി തെരഞ്ഞെടുത്ത് കൗൺസിലിങ്, ലൈഫ് സ്‌കിൽ പരിശീലനം, ലഹരിമുക്ത ചികിത്സ, തൊഴിൽ പരിശീലനം, തുടർപഠനം തുടങ്ങിയവ നൽകുകയാണ് ലക്ഷ്യം. ബാംഗ്ലൂർ നിംഹാൻസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

Related Questions:

ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത്?
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള സഹകരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത് ?
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള GST വകുപ്പ് നടത്തിയ പരിശോധന ?
പട്ടികവർഗ്ഗ വിഭാഗത്തിലെ യുവജനങ്ങൾക്ക് സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും വേണ്ട സഹായങ്ങൾ നൽകുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ?
The Chairman of the Governing Body of Kudumbashree Mission is :