പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?
Aതേൻ അമൃത്
Bമിഠായി
Cഹൃദ്യം
Dആർദ്രം
Answer:
B. മിഠായി
Read Explanation:
കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി വകുപ്പ് മുഖേന ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര പരിചരണം നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണ് മിഠായി പദ്ധതി.
ലക്ഷ്യം:
ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സൗജന്യവും ആധുനികവുമായ ചികിത്സയും പരിചരണവും ഉറപ്പാക്കുക.
രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ, പ്രത്യേകിച്ച് രക്ഷിതാക്കളിലും അധ്യാപകരിലും, അവബോധം സൃഷ്ടിക്കുക.
പ്രമേഹബാധിതരായ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാൻ സഹായിക്കുക.