Challenger App

No.1 PSC Learning App

1M+ Downloads
ചൊവ്വ ഗ്രഹത്തിൽ ഇന്ത്യൻ ഗവേഷകർ 2021 ൽ കണ്ടെത്തിയ ഗർത്തത്തിന് ഏത് ശാസ്ത്രജ്ഞൻ്റെ പേരാണ് നൽകിയത് ?

Aയുസഫ് ഹമീദ്

Bദേവേന്ദ്ര ലാൽ

Cമേഘനാഥ് സാഹ

DH R കൃഷ്ണമൂർത്തി

Answer:

B. ദേവേന്ദ്ര ലാൽ

Read Explanation:

• ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര ലാലിൻ്റെ പേരാണ് ഗർത്തതിന് നൽകിയത് • ലാൽ ഗർത്തത്തിന് കിഴക്ക് വശത്തുള്ള ചെറിയ ഗർത്തത്തിന് നൽകിയ പേര് - മുർസാൻ ഗർത്തം (മുർസാൻ ഉത്തർപ്രദേശിലെ ഒരു നഗരമാണ്) • ലാൽ ഗർത്തത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ ചെറിയ ഗർത്തത്തിന് നൽകിയ പേര് - ഹിൽസ ഗർത്തം (ഹിൽസ ബീഹാറിലെ ഒരു നഗരണമാണ്) • ചൊവ്വയിലെ താർസിസ് അഗ്നിപർവ്വത മേഖലയിലാണ് ഈ ഗർത്തങ്ങൾ സ്ഥിതി ചെയ്യുന്നത് • ഗർത്തങ്ങൾ കണ്ടെത്തിയത് - അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെശാസ്ത്രജ്ഞർ


Related Questions:

ചരിത്രത്തിൽ ആദ്യമായി ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കിയ ആദ്യ രാജ്യം ഏത് ?
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര് ?
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകം :
"മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?
ലഡാക്കിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിൻ്റെ പേരെന്ത് ?