Aസെക്ഷൻ 177
Bസെക്ഷൻ 175
Cസെക്ഷൻ 176
Dസെക്ഷൻ 178
Answer:
B. സെക്ഷൻ 175
Read Explanation:
BNSS Section 175 - Police officer's Power to investigate cognizable case [കോഗ്നൈസബിൾ കേസുകൾ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം]
175 (1)- ഒരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്, ആ സ്റ്റേഷൻ്റെ അതിർത്തിക്കുള്ളിലുള്ള തദ്ദേശപ്രദേശത്ത് അധികാരമുള്ള കോടതിക്ക് XIV-ാം അധ്യായത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ അന്വേഷണ വിചാരണ നടത്തുന്നതിനോ, വിചാരണ ചെയ്യുന്നതിനോ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ ഏതെങ്കിലും കോഗ്നൈസബിൾ കേസിൽ അന്വേഷണം നടത്താവുന്നതാണ്
എന്നാൽ കുറ്റകൃത്യത്തിന് സ്വഭാവവും ഗൗരവവും കണക്കിലെടുത്ത്, പോലീസ് സൂപ്രണ്ടിന്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടാവുന്നതാണ്
175 (2) – ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അങ്ങനെയുള്ള ഏതെങ്കിലും കേസിലെ യാതൊരു നടപടിയും ആ കേസ് അന്വേഷണം നടത്താൻ അങ്ങനെയുള്ള ഉദ്യോഗസ്ഥനെ ഈ വകുപ്പിന് കീഴിൽ അധികാരം നൽകപ്പെടാത്ത ഒന്നാണെന്ന കാരണത്തിന്മേൽ ഒരു ഘട്ടത്തിലും ചോദ്യം ചെയ്യപ്പെടാൻ പാടുള്ളതല്ല
175 (3)- 210-ാം വകുപ്പിന് കീഴിൽ അധികാരം നൽകപ്പെട്ട ഏതെങ്കിലും മജിസ്ട്രേറ്റിന് , 173(4)വകുപ്പ് പ്രകാരം നൽകിയ അപേക്ഷയും പിന്തുണയ്ക്കുന്ന സത്യവാങ്മൂലവും ഇത് സംബന്ധിച്ച പോലീസ് ഓഫീസർ സമർപ്പിച്ച നിർദ്ദേശം പരിഗണിച്ച ശേഷം, ആവശ്യമെന്ന് തോന്നുന്ന തരത്തിലുള്ള അന്വേഷണ വിചാരണ നടത്തുകയും മുകളിൽ പറഞ്ഞ ഒരു അന്വേഷണം നടത്താൻ ഉത്തരവ് ചെയ്യാവുന്നതാണ്
175 (4) - 210-ാം വകുപ്പ് പ്രകാരം അധികാരമുള്ള മജിസ്ട്രേറ്റിന് ഒരു പബ്ലിക് സർവന്റിനെതിരായി ലഭിക്കുന്ന പരാതിയിന് മേൽ അന്വേഷണത്തിന് ഉത്തരം ഇടാവുന്നതാണ്
(a ) സംഭവത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും അടങ്ങുന്ന റിപ്പോർട്ട് അദ്ദേഹത്തിന്റെ മേൽ ഉദ്യോഗസ്ഥനിൽ നിന്ന് സ്വീകരിക്കുന്നു
(b) സംഭവത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് പൊതുപ്രവർത്തകൻ വാദങ്ങൾ പരിഗണിച്ച ശേഷം