Challenger App

No.1 PSC Learning App

1M+ Downloads
ചില പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടപ്പെട്ടതായി പ്രഖ്യാപിക്കുന്നതിനും അവയക്കു പരിശോധന വാറന്റുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 98

Bസെക്ഷൻ 100

Cസെക്ഷൻ 101

Dസെക്ഷൻ 102

Answer:

A. സെക്ഷൻ 98

Read Explanation:

  • സെക്ഷൻ 98 (1) - വർത്തമാനപ്പത്രമോ, പുസ്‌തകമോ, അല്ലെങ്കിൽ

  • ഏതെങ്കിലും രേഖയോ BNS-2023ലെ 152, 196, 197, 294, 295, 299 ഇവയിൽ ഏതെങ്കിലും വകുപ്പിന് കീഴിൽ ശിക്ഷാർഹമായ എന്തെങ്കിലും പ്രസിദ്ധീകരണം അടങ്ങുന്നതാണെന്ന് സ്റ്റേറ്റ് ഗവൺമെന്റിന് തോന്നുന്നിടത്ത്, സംസ്ഥാന ഗവൺമെൻ്റിന് വിജ്ഞാപനം വഴി, അതിൻ്റെ കാരണങ്ങൾ പ്രസ്‌താവിച്ചുകൊണ്ട് അത്തരം പ്രസിദ്ധീകരണങ്ങളെ കണ്ടുകെട്ടുന്നതായി പ്രഖ്യാപിക്കാവുന്നതും,

  • അപ്പോൾ, അത്, ഇന്ത്യയ്ക്കുള്ളിൽ എവിടെ കണ്ടാലും ഏതു പോലീസ് ഉദ്യോഗസ്ഥനും പിടിച്ചെടുക്കാവുന്നതും, കൂടാതെ, ഏതൊരു മജി‌സ്ട്രേറ്റിനും വാറന്റ് മുഖേന Sub Inspector റാങ്കിൽ കുറയാത്ത ഏതൊരു പോലീസ് ഉദ്യോഗസ്ഥനും ഏതു സ്ഥലത്തും പ്രവേശിക്കാനും അത്തരത്തിലുള്ള രേഖകൾ ഉണ്ടോയെന്ന് പരിശോധനയും നടത്താൻ അധികാരം നൽകാവുന്നതാണ്.

  • 98(2) - ഈ വകുപ്പിലും, 99-ാം വകുപ്പിലും -

    " വർത്തമാനപത്രം", "പുസ്ത‌കം" എന്നിവയ്ക്ക് 1867-ലെ Press and Registration of Books Act പ്രകാരമുള്ള അർത്ഥമുണ്ടായിരിക്കുന്നതും,

    "രേഖ"യിൽ ഏതെങ്കിലും വർണ്ണചിത്രമോ, രേഖാചിത്രമോ ഫോട്ടോയോ മറ്റ് ദൃശ്യമായ പ്രാതിനിധ്യമോ ഉൾപ്പെടുന്നു

  • 98 (3) -വകുപ്പ് -99-ലെ വ്യവസ്ഥകൾക്കനുസൃതമായല്ലാതെ ഈ വകുപ്പ് പ്രകാരം പാസ്സാക്കിയാ ഉത്തരവോ നടപടികളോ ഏതെങ്കിലും കോടതിയിൽ ചോദ്യപ്പെടാൻ പാടുള്ളതല്ല


Related Questions:

BNSS 2023 ലെ ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള 'ഇര' എന്ന പ്രയോഗത്തിൽ ഉൾപ്പെടുന്നത്
BNSS 2023 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ
Which of the following is NOT an ‘objectionable article’ under Section 94 of the Code of Criminal Procedure?
ഓഡിയോ , വീഡിയോ ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി