കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെ കുറിച്ച് NDPS Act ൽ പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
ASection 30
BSection 29
CSection 28
DSection 38
Answer:
C. Section 28
Read Explanation:
Section 28 - കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ ( Punishment for attempt to commit offences)
NDPS ആക്ട് 1985 - ൽ വിവരിച്ചിട്ടുള്ള ശിക്ഷ ലഭിക്കുന്ന ഏതെങ്കിലും കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും ഈ നിയമത്തിന്റെ വ്യവസ്ഥ പ്രകാരം ശിക്ഷാർഹനാണ്
Section 27 - മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ
(a ) കൊക്കെയ്ൻ ,മോർഫിൻ ,ഡയസെറ്റൈൽ മോർഫിൻ എന്നിവയോ ,ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ മറ്റേതെങ്കിലും മയക്കുമരുന്നോ ,ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ - ഒരു വർഷം വരെ കഠിന തടവോ ,20000 രൂപ വരെ പിഴയോ ,അല്ലെങ്കിൽ രണ്ടും കൂടിയോ
(b) മേൽപ്പറഞ്ഞ മയക്കു മരുന്നോ ലഹരി പദാർത്ഥങ്ങളോ അല്ലാതെ മറ്റേതെങ്കിലും ഉപയോഗിച്ചാൽ ഉള്ള ശിക്ഷ - 6 മാസം വരെ തടവോ ,10000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ