App Logo

No.1 PSC Learning App

1M+ Downloads
മജിസ്ട്രേട്ട് മാർക്കും പോലീസിനും പൊതുജനങ്ങൾ പിന്തുണ നൽകുവാൻ ബാധ്യസ്ഥരാണ് എന്ന് പ്രസ്താവിക്കുന്ന BNSS 2023ലെ വകുപ്പ്

ASection 30

BSection 31

CSection 33(2)

DSection 34(1)(a)

Answer:

B. Section 31

Read Explanation:

Section 31 : Public when to assist Magistrate and Police

മജിസ്ട്രേറ്റുമാരെയും പോലീസിനെയും പൊതുജനങ്ങൾ എപ്പോൾ സഹായിക്കണം

ഏതൊരാളും തന്റെ സഹായം ന്യായമായി ആവശ്യപ്പെടുന്ന ഒരു മജിസ്ട്രേറ്റിനെയോ, പോലീസ് ഉദ്യോഗസ്ഥനെയോ -

(a) അങ്ങനെയുള്ള മജിസ്ട്രേറ്റിനോ പോലീസ് ഉദ്യോഗസ്ഥനോ അറസ്റ്റ് ചെയ്യാൻ അധികാരം നൽകപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആളെ പിടിക്കുന്നതിലോ അയാൾ രക്ഷപ്പെടുന്നത് തടയുന്നതിലോ; അല്ലെങ്കിൽ

(b) ഒരു സമാധാനലംഘനം തടയുന്നതിലോ, അമർച്ച ചെയ്യുന്നതിലോ; അല്ലെങ്കിൽ

(c) ഏതെങ്കിലും റെയിൽവേയ്‌ക്കോ, തോടിനോ, ടെലിഗ്രാഫിനോ, പൊതുവസ്‌തുവിനോ ഏല്പിക്കുവാൻ ശ്രമിക്കുന്ന ഏതെങ്കിലും ഹാനി തടയുന്നതിലോ; സഹായം നൽകുവാൻ ബാദ്ധ്യസ്ഥനാണ്.


Related Questions:

കൊഗ്‌നൈസബിൾ കേസുകളിലെ വിവരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സാക്ഷികൾക്ക് സമൻസ് നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS 2023 ലെ ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള 'ഇര' എന്ന പ്രയോഗത്തിൽ ഉൾപ്പെടുന്നത്
ഗ്രാമത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ചില റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളെ പറ്റി വിവരിക്കുന്ന BNSS 2023ലെ വകുപ്പ്