Challenger App

No.1 PSC Learning App

1M+ Downloads
പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 171

Bസെക്ഷൻ 172

Cസെക്ഷൻ 173

Dസെക്ഷൻ 174

Answer:

A. സെക്ഷൻ 171

Read Explanation:

BNSS-Section - 171 - Prevention of injury to public property [പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയൽ]

  • ഒരു പോലീസ് ഉദ്യോഗസ്ഥൻ, ഏതെങ്കിലും സ്വാവര-ജംഗമ പൊതുസ്വത്തിന് തൻ്റെ കൺമുന്നിൽ വെച്ച് നശിപ്പിക്കാനുള്ള ശ്രമം തടയുന്നതിന് വേണ്ടി സ്വന്തം അധികാരത്തിമേൽ ഇടപെടാവുന്നതാണ്


Related Questions:

താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
  2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല

    BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
    2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.

      താഴെപറയുന്നതിൽ സെക്ഷൻ 74 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. 74(1) - അറസ്റ്റ് വാറന്റ് സാധാരയായി ഒന്നോ അതിലധികമോ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അധികാരപ്പെടുത്തിക്കൊടുക്കേണ്ടതും ; എന്നാൽ അത്തരമൊരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയ്ക്ക്, അത് ഉടനടി നടപ്പിലാക്കാൻ ആവശ്യമുണ്ടെങ്കിൽ, ഒരു പോലീസ് ഉദ്യോഗസ്ഥന ഉടനെ ലഭ്യമല്ലെങ്കിൽ, അത് മറ്റേതെങ്കിലും വ്യക്തിക്കോ, വ്യക്കികൾക്കോ അധികാരപ്പെടുത്തി കൊടുക്കേണ്ടതും അങ്ങനെയുള്ള വ്യക്തിയോ വ്യക്തികളോ അത് നടപ്പാക്കേണ്ടത് ആകുന്നു
      2. 74(2) - ഒരു വാറന്റ് ഒന്നിലധികം ഓഫീസർമാർക്കോ വ്യക്തികൾക്കോ നിർദ്ദേശം നൽകുമ്പോൾ, അത് എല്ലാവർക്കുമോ അല്ലെങ്കിൽ ഒന്നോ അതിലധികമോ ആളുകൾക്കോ നടപ്പാക്കാവുന്നതാണ്.
        ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
        ഭാരതീയ നാഗരിക് സംഹിത സുരക്ഷാ പ്രകാരം, അറിയപ്പെടുന്നതോ അറിയാത്തതോ ആയ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്‌തുവെന്ന് ആരോപിച്ച്, ഒരു മജിസ്ട്രേറ്റിന് വാമൊഴിയായോ രേഖാമൂലമോ നൽകുന്ന ഏതൊരു പ്രസ്താവനയും അറിയപ്പെടുന്നത്