Challenger App

No.1 PSC Learning App

1M+ Downloads
സാക്ഷികളെ പോലീസ് വിസ്തരിക്കുന്നതുമായി ബന്ധപ്പെട്ട BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 180

Bസെക്ഷൻ 181

Cസെക്ഷൻ 182

Dസെക്ഷൻ 183

Answer:

A. സെക്ഷൻ 180

Read Explanation:

BNSS Section - 180 - examination of witnesses by police [സാക്ഷികളെ പോലീസ് വിസ്തരിക്കുന്നത് ]

  • 180(1) - ഒരു അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വസ്തുതകളും പരിതഃസ്ഥിതികളും നേരിട്ടറിയാവുന്നതായി സംശയിക്കുന്ന ഏതു വ്യക്തിയെയും വാക്കാൽ വിസ്തരിക്കാവുന്നതാണ്

  • 180(2) - അങ്ങനെയുള്ള ആൾ , തന്നെ ഒരു ക്രിമിനൽ ചാർജിനോ അല്ലെങ്കിൽ ഒരു പിഴയ്‌ക്കോ [penalty ] കണ്ടുകെട്ടലിനോ വിധേയനാക്കാൻ ഇടയുള്ള ചോദ്യങ്ങൾ ഒഴികെ കേസ് സംബന്ധിച്ച് തന്നോട് ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരം നൽകേണ്ടതാണ്

  • 180(3) - പോലീസ് ഉദ്യോഗസ്ഥന് ഈ വകുപ്പിൻ കീഴിലുള്ള ഒരു വിസ്താരത്തിനിടയിൽ , തനിക്ക് നൽകുന്ന ഏതെങ്കിലും മൊഴി ലിഖിതത്തിലാക്കാവുന്നതും , അപ്രകാരം ചെയ്യുന്നുവെങ്കിൽ ആ ഓഫീസർ , ആരുടെയെല്ലാം മൊഴിയാണോ രേഖപ്പെടുത്തുന്നത് അവ വെവ്വേറെയായും സത്യസന്ധമായും രേഖപ്പെടുത്തേണ്ടതാണ് . ഈ ഉപവകുപ്പിൻ കീഴിൽ നടത്തിയ സ്റ്റേറ്റ്മെന്റ് ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗങ്ങൾ വഴിയും രേഖപ്പെടുത്താവുന്നതാണ്

  • എന്നുമാത്രമല്ല 2023-ലെ ഭാരതീയ ന്യായ സൻഹിത പ്രകാരം 64, 65, 66, 67, 68, 69, 70, 71, 74, 75, 76, 77, 78, 79, 124 എന്നി വകുപ്പിന് കീഴിലുള്ള ഒരു കുറ്റം ആർക്കെതിരെയാണോ നടന്നിട്ടുള്ളത് , ആ സ്ത്രീയുടെ മൊഴി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോ അല്ലെങ്കിൽ മറ്റേതെങ്കിലും വനിതാ ഉദ്യോഗസ്ഥയോ രേഖപ്പെടുത്തേണ്ടതാണ്


Related Questions:

BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?
ചില പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടപ്പെട്ടതായി പ്രഖ്യാപിക്കുന്നതിനും അവയക്കു പരിശോധന വാറന്റുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണത്തെക്കുറിച്ചും പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

താഴെപ്പറയുന്നവയിൽ സെക്ഷൻ 75 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലം ?

  1. 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
  2. 75(2) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.
  3. 75(3) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.