Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ ഉദ്യോഗസ്ഥർ വീട്ടുജോലിക്കായി 14 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെയും നിയമിക്കരുത് എന്ന് പ്രതിപാദിക്കുന്ന കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ വകുപ്പ് ?

Aസെക്ഷൻ 67 A

Bസെക്ഷൻ 93 C

Cസെക്ഷൻ 93 E

Dസെക്ഷൻ 93 F

Answer:

C. സെക്ഷൻ 93 E

Read Explanation:

കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960

  • ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 309 പ്രകാരം കേരള സർക്കാർ ജീവനക്കാർക്ക് വേണ്ടി രൂപപ്പെടുത്തിയ നിയമമാണിത്. 
  • കേരളത്തിലെ സർക്കാർ ജോലി ചെയ്യുന്ന  ജീവനക്കാരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് 
  • സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ ഉൾപ്പെടെ കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാർക്കും ഈ നിയമങ്ങൾ ബാധകമാണ്.
  • ഈ നിയമത്തിലെ വകുപ്പ് 93 (E) പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ വീട്ടുജോലിക്കായി 14 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെയും നിയമിക്കുവാൻ പാടുള്ളതല്ല.

Related Questions:

കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?
ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പിലാക്കിയ വർഷം?
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. എക്സിക്യൂട്ടീവ് അതോറിറ്റിക്ക് ലഭ്യമായ വിവിധ ബദലുകളിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള അധികാരമാണ് വിവേചനാധികാരം.
  2. സ്വന്തം യുക്തിക്കനുസരിച്ചു തീരുമാനം എടുക്കാനോ പ്രവർത്തിക്കാനോ ഉള്ള അധികാരത്തെ സൂചിപ്പിക്കുന്നതാണ് വിവേചനാധികാരം.
  3. എക്സിക്യൂട്ടീവ് അതോറിറ്റി (കാര്യനിർവഹണ വിഭാഗം)യിൽ നിക്ഷിപ്തമായ ഡിസിഷനറി പവറുകളിൽ ഉൾപ്പെടുന്നവയാണ് ലളിതമായ മന്ത്രിസഭാ പ്രവർത്തനം.
    ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഏത് നേതാവിന്റെ പേരാണ് നൽകിയിട്ടുള്ളത്?