Challenger App

No.1 PSC Learning App

1M+ Downloads
കേരള ഭൂപരിഷ്കരണ നിയമം, 1963 ൽ ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്?

Aവകുപ്പ് 76

Bവകുപ്പ് 45

Cവകുപ്പ് 99

Dവകുപ്പ് 23

Answer:

C. വകുപ്പ് 99

Read Explanation:

  • ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്- വകുപ്പ് 99
  •  മുൻസിഫിന്റെ പദവിയിലുള്ള  ഒരു  ജുഡീഷ്യറി ഉദ്യോഗസ്ഥനോ അല്ലെങ്കിൽ തഹസിൽദാരുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ ആയ ഏകാംഗമായിരിക്കും ട്രൈബ്യൂണൽ 
  • 99 എ വകുപ്പ് അനുസരിച്ച് സബോർഡിനേറ്റ് ജഡ്ജിയുടെ പദവിയിൽ കുറയാത്ത ഒരു ജുഡീഷ്യറി ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടറുടെ പദവിക്ക് താഴെയല്ലാത്ത ഒരു  ഉദ്യോഗസ്ഥനോ ആയിരിക്കും ലാൻഡ് ട്രിബ്യൂണൽന്റെ അപ്പീൽ  അധികാരി
  •  ലാൻഡ് ട്രിബ്യൂണൽന്റെ തീരുമാനങ്ങൾക്കെതിരെ അപ്പലേറ്റ് അതോറിറ്റിയിൽ അപ്പീൽ  സമർപ്പിക്കാവുന്നത്- 60 ദിവസത്തിനകം
  • സംസ്ഥാനത്ത് നിലവിലുള്ള ലാൻഡ്  ട്രൈബ്യൂണൽ അപ്പലേറ്റ് അതോറിറ്റികൾ -3

( ആലപ്പുഴ, തൃശൂർ, കണ്ണൂർ.)


Related Questions:

സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?
കേരളസർക്കാരിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് കേഡറായ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) ആരംഭിച്ചത് എന്നുമുതൽ?
സർക്കാർ ഉദ്യോഗസ്ഥർ വീട്ടുജോലിക്കായി 14 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെയും നിയമിക്കരുത് എന്ന് പ്രതിപാദിക്കുന്ന കേരള ഗവണ്മെന്റ് സെർവന്റ്സ് കണ്ടക്ട് റൂൾസ് 1960 ലെ വകുപ്പ് ?
ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?