Challenger App

No.1 PSC Learning App

1M+ Downloads
ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?

Aസെക്ഷൻ 1

Bസെക്ഷൻ 2

Cസെക്ഷൻ 3

Dസെക്ഷൻ 4

Answer:

C. സെക്ഷൻ 3

Read Explanation:

വകുപ്പ്3.അന്തഃപ്രവേശ ലൈംഗികാക്രമണത്തെ കുറിച്ച് പറയുന്നു. (a )ഒരു കുട്ടിയുടെ യോനിയിലോ വായിലോ മൂത്രനാളിയിലോ മലദ്വാ രത്തിലോ അയാളുടെ ലിംഗം കയറ്റുകയോ കുട്ടിയെ കൊണ്ട് അയാളുമായോ മറ്റേതെങ്കിലും ആളുമായി അങ്ങനെ ചെയ്യിക്കുകയോ (b ) ഏതെങ്കിലും വസ്തുവോ ,ലിംഗമല്ലാത്ത ശരീരത്തിന്റെ ഭാഗമോകുട്ടിയുടെ യോനിയിലോ മലദ്വാരത്തോ എത്രത്തോളമായാലും തിരുകി കയറ്റുകയോ ,കുട്ടിയെ കൊണ്ട് അയാളെയോ മറ്റേതെങ്കിലും ആളുമായി അങ്ങിനെ ചെയ്യിക്കുകയോ;അല്ലെങ്കിൽ (c )കുട്ടിയുടെ യോനിയിലോ മൂത്രനാളിയിലോ മലദ്വാരത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു തള്ളിക്കയറ്റുന്നതിനു കാരണമാകും വിധം കുട്ടിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം അയാൾ ഉപായത്തിൽ ഉപയോഗിക്കുകയോ കുട്ടിയെ കൊണ്ട് അയാളെയോ മറ്റേതെങ്കിലും ആളെയോ അങ്ങനെ ചെയ്യിക്കുകയോ ;അല്ലെങ്കിൽ (d )കുട്ടിയുടെ ലിംഗത്തിലോ യോനിയിലോ മൂത്രനാളിയിലോ മലദ്വാരത്തിലോ അയാളുടെ വായ് ചേർത്തുവക്കുകയോ കുട്ടിയെ കൊണ്ട് അയളെയോ മറ്റേതെങ്കിലും ആളെയോ അങ്ങനെ ചെയ്യിക്കുകയോ,ചെയ്താൽ "അന്തഃപ്രവേശ ലൈംഗികാക്രമണം "നടത്തിയെന്ന് പറയാവുന്നതാണ്.


Related Questions:

കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
Counter claim can be filed under:
Who can remove the President and members of Public Service Commission from the Post?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് നിയമത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ഉറപ്പ് നൽകുന്നത് ?
ഗർഭഛിദ്ര നിരോധന നിയമപ്രകാരം (MTP ആക്ട്) ഗർഭഛിദ്രം നിരോധിക്കുന്നത് എത്ര ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം?