Challenger App

No.1 PSC Learning App

1M+ Downloads
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 24

Bസെക്ഷൻ 23

Cസെക്ഷൻ 22

Dസെക്ഷൻ 21

Answer:

C. സെക്ഷൻ 22

Read Explanation:

SECTION – 22

  • സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പ് - Section 22

  • ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾക്കോ ലൈസൻസിലെ നിബന്ധനകൾക്കോ വിരുദ്ധമായി ആരെങ്കിലും സൈക്കോട്രോപിക് വസ്‌തുക്കൾ ഉത്പാദിപ്പിക്കുക, കൈവശം വയ്ക്കുക, വിൽക്കുക. വാങ്ങുക, കൈമാറ്റം ചെയ്യുക, അന്തർസംസ്ഥാന ഇറക്കുമതി, കയറ്റുമതി എന്നിവ നടത്തുകയോ അത്തരം സൈക്കോട്രോപിക് പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.

  • ഇത്തരം ലംഘനം ചെറിയ അളവ് വരുന്നതാണെങ്കിൽ ശിക്ഷ :- ഒരു വർഷം വരെ ആകാവുന്ന കഠിനതടവോ അല്ലെങ്കിൽ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

  • ഇത്തരം ലംഘനം വാണിജ്യ അളവിനേക്കാൾ കുറവും, എന്നാൽ ചെറിയ അളവിനേക്കാൾ കൂടുതലും ആണെങ്കിൽ ശിക്ഷ :- പത്ത് വർഷം വരെ ആകാവുന്ന കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും

  • ഇത്തരം ലംഘനം വാണിജ്യപരമായ അളവിൽ ഉൾപ്പെടുന്നുവെങ്കി ൽ ശിക്ഷ :- പത്ത് വർഷത്തിൽ കുറയാത്തതും എന്നാൽ ഇരുപത് വർഷം വരെ നീണ്ടു നിൽക്കുന്ന കഠിനതടവും, ഒരു ലക്ഷം രൂപയി ൽ കുറയാത്തതും എന്നാൽ രണ്ടു ലക്ഷം രൂപ വരെ ആകാവുന്നതുമായ പിഴയും

    (എന്നാൽ കോടതിക്ക് വിധിയിന്മേൽ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് രണ്ടു ലക്ഷം രൂപയിൽ കൂടുതൽ പിഴ ചുമത്താവുന്നതാണ്)


Related Questions:

മയക്കു മരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയാൽ അനധികൃതമായി സമ്പാദിച്ച സ്വത്തുകൾ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ?
ഇന്ത്യൻ നിർമ്മിതമോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി നിറമോ ഫ്ലേവറോ ചേർക്കുന്ന പ്രക്രിയ ഏതാണ്?
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?
'കറുപ്പ്' (Opium) പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?