Challenger App

No.1 PSC Learning App

1M+ Downloads
സിഗററ്റുകളുടെയോ മറ്റേതെങ്കിലും പുകയില ഉത്പന്നങ്ങളുടെയോ പാക്കറ്റിലെ നിർദിഷ്ട മുന്നറിയിപ്പ് എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് പരാമർശിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 9

Bസെക്ഷൻ 8

Cസെക്ഷൻ 7

Dസെക്ഷൻ 6

Answer:

B. സെക്ഷൻ 8

Read Explanation:

  • COTPA നിയമത്തിലെ സെക്ഷൻ 8 പ്രകാരം സിഗരറ്റിലോ മറ്റേതെങ്കിലും പുകയില ഉല്പന്നങ്ങളുടെയോ പാക്കറ്റിലെ നിർദിഷ്ട മുന്നറിയിപ്പുകൾ വായിക്കാൻ കഴിയുന്നതും സ്പഷ്ടവും ആയിരിക്കണം 
  • മുന്നറിയിപ്പുകളുടെ നിറം, വലിപ്പം എന്നിവ നിർദിഷ്ട മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കണം 
  • സിഗരറ്റ് പാക്കറ്റുകളിലെ ലേബലുകൾ മുന്നറിയിപ്പുകൾ എല്ലാം നിയമാനുസൃതമായ രീതിയിൽ ആയിരിക്കണം. അവ ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം 
  • ചിത്രമുന്നറിയിപ്പുകൾ ഓരോ വർഷവും മാറ്റണം. അടുത്ത വർഷത്തേക്കുള്ളവ തെരഞ്ഞെടുക്കുന്നതിന് മുൻപ് ലോകത്തിൻറെ മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കുന്നവയുമായി താരതമ്യ പഠനം നടത്തിയിരിക്കണം 

Related Questions:

തെരുവുകുട്ടികൾ, ബാലവേല ചെയ്യുന്ന കുട്ടികൾ, ഭിക്ഷാടനം ചെയ്യുന്ന കുട്ടികൾ, അത്യാഹിതത്തിൽപ്പെടുന്ന കുട്ടികൾ, എച്ച് ഐ.വി./ എയ്ഡ്സ് ബാധിച്ച കുട്ടികൾ, ശാരീരികമായും ലൈംഗികവുമായ പീഡനത്തിനിരയായ കുട്ടികൾ, ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട കുട്ടികൾ, മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ തുടങ്ങിയവരെ വിളിക്കുന്നത്?
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?
In which year the Protection of Women From Domestic Violence Act came into force ?
ഗാർഹിക പീഡനത്തിനിരയായ സ്ത്രീക്ക് കൊടുക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ച് പറയുന്ന വകുപ്പ് ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിൽ ആദ്യമായി ഭേദഗതി നടത്തിയ വർഷം ഏതാണ് ?