App Logo

No.1 PSC Learning App

1M+ Downloads
BNSS പ്രകാരം അറസ്റ്റ് നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട കാര്യങ്ങളെ പറ്റി പ്രതിബാധിക്കുന്ന വകുപ് ഏതാണ്?

ABNSS section-42

BBNSS section-28

CBNSS section-36

DBNSS section-50

Answer:

C. BNSS section-36

Read Explanation:

BNSS Section 36-അറസ്റ്റിന്റെ നടപടിക്രമവും അറസ്റ്റു നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും.

BNSS Section 36 (a)

  • അനായാസം തിരിച്ചറിയും വിധം കൃത്യമായി കാണാൻ സാധിക്കുന്ന ഒരു നെയിം പ്ലേറ്റ് ധരിച്ചിരിക്കേണ്ടതാണ്

BNSS Section 36 (b)

  • പോലീസുദ്യോഗസ്ഥൻ ഒരു അറസ്റ്റു മെമ്മോറാണ്ടം തയ്യാറാക്കേണ്ടതാണ്.

BNSS Section 36 (b) (i)

  • പ്രസ്‌തുത മെമ്മോറണ്ടം അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ അംഗമോ അല്ലെങ്കിൽ അറസ്റ്റു നടത്തപ്പെടുന്ന സ്ഥലത്തെ പ്രദേശവാസിയും ബഹുമാന്യനുമായ ഒരു വ്യക്തിയോ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

BNSS Section 36 (b) (ii)

  • മെമ്മോറാണ്ടം അറസ്റ്റു ചെയ്യപ്പെട്ട ആളെ കൊണ്ട് ഒപ്പിട്ടിരിക്കേണ്ടതാണ്.

BNSS Section 36 (c)

  • മെമ്മോറാണ്ടം സാക്ഷ്യപ്പെടുത്തുന്നത് അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ ഒരു അംഗമല്ലായെങ്കിൽ തന്റെ അറസ്റ്റിനെപ്പറ്റി അയാൾ നിർദ്ദേശിക്കുന്ന ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കുന്നതിന് അയാൾക്ക് അവകാശമുണ്ടെന്ന് വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണ്.


Related Questions:

BNSS സെക്ഷൻ 37 പ്രകാരം സ്റ്റേറ്റ് ഗവൺമെന്റിന് എവിടെയാണ് പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടത്?
ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്
അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഓഡിയോ , വീഡിയോ ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ആക്രമണാത്മക ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?