App Logo

No.1 PSC Learning App

1M+ Downloads
ഒരു കുറ്റകൃത്യം തടയാൻ പൊലീസിന് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ?

ASection 61

BSection 58

CSection 38

Dഇതൊന്നുമല്ല

Answer:

C. Section 38

Read Explanation:

Section 38 - കുറ്റകൃത്യം തടയുന്നതിന് പോലീസ് ഇടപെടൽ ( police to interfere for preventing offences )

  • ഒരു പോലീസ് ഉദ്യോഗസ്ഥൻ അയാളുടെ സാന്നിധ്യത്തിലോ സമീപത്തോ നടന്നു കൊണ്ടിരിക്കുന്നതോ നടക്കാൻ പോകുന്നതോ ആയ ഏതെങ്കിലും കുറ്റകൃത്യം അയാളുടെ കഴിവിന്റെ പരമാവധി നിയമപരമായി ഇടപെട്ട് തടയേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്

  • ഈ ആവശ്യത്തിനായി അയാൾക്ക് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടാവുന്നതാണ് .ന്യായമായ കാരണമില്ലാതെ നിയമാനുസൃതമായ ഇത്തരം നിർദ്ദേശങ്ങൾ പ്രസ്തുത വ്യക്തിക്ക് അനുസരിക്കാതിരിക്കാൻ പാടില്ലാത്തതും ആകുന്നു

  • അപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നു എന്ന കാരണം കൊണ്ട് മാത്രം ഒരു വ്യക്തിയെ ഒരു പോലീസ് ഉദ്യോഗസ്ഥനും അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല .ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആ വ്യക്തിക്കെതിരെ യാതൊരു നിയമ നടപടികളും സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു


Related Questions:

താഴെ പറയുന്നവയിൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 118 പ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ഏതെല്ലാം ?

  1. നിയമാനുസൃതം അല്ലാത്ത സ്ഫോടകവസ്തുക്കളോ അപകടകരമായ പദാർത്ഥങ്ങളോ കടത്തിക്കൊണ്ടു പോവുകയോ ചെയ്യുക
  2. 2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) Act പ്രകാരം [KAAPA] ഒരു ഗുണ്ടയോ റൗഡിയോ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പൊതുസ്ഥലത്ത് കാണപ്പെടുകയോ ചെയ്യുക
  3. നിയമവിരുദ്ധമായി കായിക പരിശീലനം നൽകുകയോ നടത്തുകയോ ചെയ്യുക
  4. 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളോ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ പദാർത്ഥങ്ങളോ നൽകുകയോ വിൽക്കുകയോ അതിനായി സ്കൂൾ പരിസരത്ത് സംഭരിക്കുകയോ ചെയ്യുക
    സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരം ശിക്ഷകൾ ലഭിക്കുന്ന കുറ്റങ്ങൾ ഏതെല്ലാം ?

    1. ഏതൊരാളും ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുക
    2. പൊതുജനത്തിന് തടസ്സമോ, അസൗകര്യമോ, അപായമോ ഉണ്ടാക്കുന്ന രീതിയിൽ ഏതെങ്കിലും വാഹനത്തെയോ ഗതാഗത ഉപാധിയെയോ നിലകൊള്ളാൻ കാരണമാകുക
    3. ഒരു ട്രാഫിക് ചിഹ്നത്തെയോ സൈൻ ബോർഡിനെയോ വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്യുക
    4. ഉടമസ്ഥൻ്റെയോ സൂക്ഷിപ്പുകാരൻ്റെയോ മുൻകൂർ അനുവാദമില്ലാതെ ഭിത്തികൾ, കെട്ടിടങ്ങൽ അല്ലെങ്കിൽ മറ്റ് നിർമ്മിതികൾ എന്നിവയെ വികൃതമാക്കുക
      സ്ത്രീകളോടും പെൺകുട്ടികളോടും ഓൺലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങൾ പരിഹരിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുത പ്രതികരണ സംവിധാനമാണ് ?
      താഴെ കൊടുത്ത പോലീസ് പദവികളിൽ ആരോഹണ ക്രമത്തിലുള്ളത് തിരഞ്ഞെടുക്കുക.