Challenger App

No.1 PSC Learning App

1M+ Downloads
വൈറ്റ് കെയിൻ, ടാൽ വാച്ച്, ടോക്കിങ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകണ്ണ്

Bചെവി

Cമൂക്ക്

Dനാക്ക്

Answer:

A. കണ്ണ്

Read Explanation:

  • വൈറ്റ് കെയിൻ, ടാൽ വാച്ച്, ടോക്കിങ് വാച്ച്, ബ്രെയിൽ ലിപി പോലുള്ള സംവിധാനങ്ങൾ ജ്ഞാനേന്ദ്രിയമായ കണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു
  • അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളാണിവ



വൈറ്റ് കെയിൻ

  • അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് വൈറ്റ് കെയിൻ.
  • ഇത് ഭാരം കുറഞ്ഞ, പൊള്ളയായ ഒരു അലുമിനിയം ദണ്ഡാണ്.
  • വടിയുടെ അടിയിൽ പിടിപ്പിച്ചിട്ടുള്ള ലോഹഭാഗം വസ്തുക്കളിൽ തട്ടിയുണ്ടാകുന്ന ശബ്ദത്തിൽനിന്ന് വഴിയിലെ തടസ്സം തിരിച്ചറിയാൻ കഴിയും.
  • വൈറ്റ് കെയിൻ ഉപയോഗിക്കുന്നതുവഴി അന്ധരെ മറ്റുള്ളവർക്ക് തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും.


ബ്രെയിൽ ലിപി

  • അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായമാണിത്.
  • കട്ടിയുള്ള കടലാസിൽ തൊട്ടറിയാൻ കഴിയും വിധം ഉയർന്നു നിൽക്കുന്ന കുത്തുകൾ വഴിയാണ് അക്ഷരങ്ങൾ ഈ രീതിയിൽ രേഖപ്പെടുത്തുന്നത്.
  • ഫ്രഞ്ചുകാരനായ ലൂയിസ് ബ്രയിൽ ആണ് ഈ രീതി വികസിപ്പിച്ചത്.



Related Questions:

നേത്ര ചികിത്സയുമായി ബന്ധപ്പെട്ട പഠനശാഖ ഏത്
കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?
Which is the heaviest organ of our body?
കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്?
Cuboidal epithelium with brush border of microvilli is found in: