App Logo

No.1 PSC Learning App

1M+ Downloads
sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?

Aചക്രവിയO

Bത്രൈദീയO

CരേഖീയO

Dഇവയൊന്നുമല്ല

Answer:

C. രേഖീയO

Read Explanation:

sp സങ്കരണം

  • ഇത്തരം സങ്കരണത്തിൽ ഒരു ട ഓർബിറ്റലും ഒരു p ഓർബിറ്റലും കുടിക്കലർന്ന് തുല്യമായ രണ്ട് sp സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. 

  • സങ്കര ഓർബിറ്റലുകൾ z- അക്ഷത്തിലൂടെ ക്രമീകരിക്കണമെങ്കിൽ, sp സങ്കരണത്തിന് അനുയോജ്യമായ ഓർബിറ്റലുകൾ ട ഉം Pz ഉം ആയിരിക്കണം. 

  • ഓരോ sp സങ്കര ഓർബിറ്റലിനും 50% s-സ്വഭാവവും 50% p-സ്വഭാവവും ഉണ്ടായിരിക്കും. 

  • ഒരു തന്മാത്രയിലെ കേന്ദ്ര ആറ്റം sp സങ്കരണത്തിൽ ആയിരിക്കുകയും മറ്റു രണ്ടു ആറ്റങ്ങളുമായി നേരിട്ട് ബന്ധിച്ചിരിക്കുകയുമാണെങ്കിൽ അതിന്റെ ആകൃതി രേഖീയമായിരിക്കും. 

  • അതുകൊണ്ട് ഈ സങ്കരണത്തെ വികർണസങ്കരണം (diagonal hybridisation) അഥവാ രേഖീയസങ്കരണം (linear = hybridisation) എന്നും പറയും.

  • പോസിറ്റീവ് ലോബുകൾ പുറത്തേയ്ക്കുന്തിയതും വളരെ ചെറിയ നെഗറ്റീവ് ലോബുകളോടുകൂടിയതുമായ രണ്ട് sp സങ്കര ഓർബിറ്റലുകളും z-അക്ഷത്തിൽ വിപരീതദിശയിൽ ക്രമീകരിക്കപ്പെടുന്നു. 


Related Questions:

The tendency of formation of basic oxide________ when we are shifting down in a group?
കേന്ദ്ര ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ഉള്ള തന്മാത്ര കണ്ടെത്തുക.
BrF 3 ൽ , ഭൂമധ്യരേഖാ സ്ഥാനങ്ങളിൽ ഒറ്റ ജോഡികൾ കാണപ്പെടുന്നു. കാരണം കണ്ടെത്തുക ?
Emission of light as a result of chemical reaction is

VBT അനുസരിച്ച്, ഒരു രാസബന്ധനം (chemical bond) രൂപീകരിക്കാൻ ആവശ്യമായ പ്രധാന വ്യവസ്ഥ എന്താണ്?

  1. തുല്യ എണ്ണം ഇലക്ട്രോണുകൾ ഉണ്ടായിരിക്കുക
  2. ഓർബിറ്റലുകളുടെ അതിവ്യാപനം
  3. ആറ്റങ്ങൾ ഒരേ പീരിയഡിൽ ആയിരിക്കുക
  4. ആറ്റങ്ങൾ ഉൽകൃഷ്ട വാതകങ്ങൾ (noble gases) ആയിരിക്കുക