App Logo

No.1 PSC Learning App

1M+ Downloads
ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിനായി ഹൈഡ്രോഗ്രാഫിക്സ് സർവ്വേ വകുപ്പ് ഡിജിറ്റൽ സർവ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്വെയർ ഏതാണ് ?

Aഇ ജലനയന

Bജലനേത്ര

Cജല നയന

Dജല വഹ്നി

Answer:

B. ജലനേത്ര

Read Explanation:

ജലനേത്ര

  • സംസ്ഥാനത്തെ കടൽ , ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം ഇതിൽ ലഭ്യമാണ് 
  • സംസ്ഥാനത്തെ 70% ത്തോളം ജലാശയങ്ങളുടെ വിവിധ കാലഘട്ടങ്ങളിൽ നടത്തിയ സർവ്വെയും  ഈ പോർട്ടിൽ ലഭ്യമാണ്.
  • സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജല നേത്ര വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിന് നേതൃത്വം നൽകിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്.
  • ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്റ്റാർട്ടപ്പ് മിഷൻ വഴി ഒരു കോടി രൂപ ചിലവിൽ വികസിപ്പിച്ച പദ്ധതിയാണ് ജലനേത്ര.
  • ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ജലാശയങ്ങളെ സംബന്ധിച്ച് ഇത്തരം സമഗ്രമായ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നത്.

Related Questions:

SPARK എന്നതിനെ വിപുലീകരിക്കുക.
ആൻറി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനായി കേരളത്തിലെ ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധന ഏത് ?
കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?
കേരള സർക്കാരിന്റെ “ദിശ" ഹെല്പ്ലൈൻ നമ്പർ ഏതാണ് ?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ പേര് എന്ത്?