App Logo

No.1 PSC Learning App

1M+ Downloads
മറാത്തി, കൊങ്കണി ഹിന്ദുക്കൾ പുതുവർഷം ആയ ആഘോഷിക്കുന്ന വസന്തോത്സവം ഏത് ?

Aബിഹു

Bയുഗാദി

Cലോഹിരി

Dഗുഡി പദ്വ

Answer:

D. ഗുഡി പദ്വ

Read Explanation:

  • മറാത്തി, കൊങ്കണി ഹിന്ദുക്കളുടെ പരമ്പരാഗത പുതുവർഷത്തെ അടയാളപ്പെടുത്തുന്ന ഒരു വസന്തകാല ഉത്സവമാണ് ഗുഡി പദ്വ (ഗുഡി പഡ്വ).
  • എന്നാൽ മറ്റ് ചില പ്രദേശങ്ങളിലുള്ള ഹിന്ദുക്കളും ഇത് ആഘോഷിക്കുന്നു.
  • ഹിന്ദു കലണ്ടറിലെ ചാന്ദ്രസൗര രീതി അനുസരിച്ച് പുതുവർഷത്തിന്റെ ആരംഭം കുറിക്കാൻ ചൈത്ര മാസത്തിന്റെ ആദ്യ ദിവസം മഹാരാഷ്ട്രയിലും ഗോവ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശമായ ദമനിലും ഇത് ആഘോഷിക്കപ്പെടുന്നു. 
  • വർണാഭമായ രംഗോലികൾ, ഗുധി ദ്വജം (മുകളിൽ വെള്ളി അല്ലെങ്കിൽ ചെമ്പ് പാത്രങ്ങൾ കമഴ്ത്തിയതും പുഷ്പങ്ങൾ, മാമ്പഴം, വേപ്പിലകൾ എന്നിവ കൊണ്ട് അലങ്കരിച്ചതുമായ പതാക) , തെരുവ് ഘോഷയാത്രകൾ, നൃത്തം, ഉത്സവഭക്ഷണങ്ങൾ എന്നിവയോടെയാണ് ഗുഡി പദ്വ ആചരിക്കുന്നത്.

Related Questions:

രോഗശാന്തിക്ക് നടത്തുന്ന വഴിപാട് ഹോമം ഏതാണ് ?
ഹൈന്ദവവിശ്വാസമനുസരിച്ച് ദക്ഷിണായനത്തിൽനിന്ന് ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസം എന്തായി ആചരിക്കുന്നു ?
തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?
ശബരിമലയിലേ പ്രധാന പ്രസാദം എന്താണ് ?
അഭിഷേക സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?