ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
Aകേരളം
Bഉത്തർപ്രദേശ്
Cതമിഴ്നാട്
Dകർണാടക
Answer:
B. ഉത്തർപ്രദേശ്
Read Explanation:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഉത്തർപ്രദേശ് ആണ്.
5 അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഉത്തർപ്രദേശ്.
ഉത്തർപ്രദേശിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഇവയാണ്
ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം (ലഖ്‌നൗ)
ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം (വാരണാസി)
കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം (കുശിനഗർ)
മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം (അയോധ്യ)
നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ)
തൊട്ടുപിന്നാലെ കേരളവും, തമിഴ്‌നാടും 4 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വീതവുമായി രണ്ടാം സ്ഥാനത്തുണ്ട്. പൂർണ്ണമായും പ്രവർത്തനസജ്ജമായ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ) ആദ്യമായി നിലവിൽ വന്നത് കേരളത്തിലായിരുന്നു.
