App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഒഡീഷ

Answer:

A. കേരളം

Read Explanation:

കുടുംബശ്രീ:

  • 1998 മെയ്‌ 17ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി.
  • പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി).
  • കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല - മലപ്പുറം
  • കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌
  • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1

  • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌  State Poverty Eradication Mission (SPEM) എന്ന പേരിലാണ്
  • കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ആയിരിക്കും.
  • 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.

Related Questions:

ഭക്ഷ്യ സ്വയംപര്യാപ്തത നേടുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, ദ്വിതീയ കാർഷികമേഖലയുടെയും വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി ?
ജലസുരക്ഷയും , സംരക്ഷണവും മുൻനിർത്തി ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതി ഏതാണ് ?
പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിൻ്റെയും ഓർനെറ് ഇന്ത്യ- യുകെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി ഏത്?
സ്ത്രീകളുടെ ശാരീരിക മാനസിക, സാമൂഹിക പ്രശ്നപരിഹാരത്തിനായി കേരള ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്‌കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?