App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പ്രസ്താവന ഏത് ?

Aസമൂഹത്തിൽ വളരാത്ത ഒരു മനുഷ്യന് സാമൂഹ്യജീവിയാകാൻ കഴിയും.

Bകുടുംബം, കൂട്ടുകാർ, വിദ്യാലയം, മാധ്യമങ്ങൾ എന്നിവ സാമൂഹികരണത്തെ സ്വാധീനിക്കുന്നില്ല

Cസമുദായം, സമാജം തുടങ്ങിയ സാമൂഹിക സംഘങ്ങൾ വ്യക്തിയുടെ വളർച്ചയിൽ പങ്കുവഹിക്കുന്നു

Dസാമൂഹികരണ സഹായികൾ ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്നില്ല

Answer:

C. സമുദായം, സമാജം തുടങ്ങിയ സാമൂഹിക സംഘങ്ങൾ വ്യക്തിയുടെ വളർച്ചയിൽ പങ്കുവഹിക്കുന്നു

Read Explanation:

സമുദായം

  • ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് സമുദായം.
  • നിശ്ചിതമായ പ്രദേശത്തെ താമസവും കൂട്ടായ പ്രവർത്തനങ്ങളും സുദൃഢമായ ബന്ധങ്ങളും സമാനമായ സാംസ്കാരിക മൂല്യങ്ങളും സമുദായത്തിൻ്റെ പ്രത്യേകതകളാണ്.
  • ഒരു വ്യക്തിയെ സാമൂഹ്യജീവിയാക്കി മാറ്റുന്നതിൽ സമുദായം വലിയ പങ്കുവഹിക്കുന്നു.
  • ഒരേ ഗ്രാമത്തിൽ വസിക്കുന്നവരെ ഒരു സമുദായമായി പരിഗണിക്കുന്നു.

സമാജം

  • പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം.
  • വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം പൊതു നന്മയ്ക്കുവേണ്ടി കൂടിയാണ് സമാജങ്ങൾ രൂപംകൊള്ളുന്നത്.
  • റസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളി സംഘടനകൾ, വിദ്യാർഥി സംഘടനകൾ എന്നിവ സമാജങ്ങൾക്ക് ഉദാഹരണങ്ങളാണ്.

Related Questions:

ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് ?
താഴെ പറയുന്നതിൽ കൂട്ടുകാരിൽ നിന്ന് സാമൂഹികരണ പ്രക്രിയയുടെ ഭാഗമായി സ്വായത്തമാക്കുന്ന ശീലങ്ങൾ ഏതൊക്കെ ?
ഓഗ്‌ബേൺ സാമൂഹികരണത്തെ നിർവചിച്ചത് എങ്ങനെ ?
' വ്യക്തികൾ സമൂഹത്തിൻ്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം ' ആരുടെ വാക്കുകൾ :
തെറ്റായ പ്രസ്താവന ഏത് ?