Challenger App

No.1 PSC Learning App

1M+ Downloads
വിലയിരുത്തൽ തന്നെ പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

Aപഠനം സ്വയം ക്രമീകരിക്കാൻ കഴിയുന്നു

Bതന്റെ പഠനത്തെക്കുറിച്ച് കൃത്യതയുള്ള നിരീക്ഷണവും വ്യാഖ്യാനവും

Cതന്റെ പഠനവിടവ് സ്വയം മനസ്സിലാക്കുന്നു

Dപഠനപുരോഗതി സ്വയം വിലയിരുത്തുന്നു

Answer:

B. തന്റെ പഠനത്തെക്കുറിച്ച് കൃത്യതയുള്ള നിരീക്ഷണവും വ്യാഖ്യാനവും

Read Explanation:

വിലയിരുത്തൽ പ്രക്രിയകൾ

  1. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
  2. വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
  3. പഠനത്തെ വിലയിരുത്തൽ (Assessment of learning) 

 

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 

 

പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  • ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ
  • വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്

 

പഠനത്തെ വിലയിരുത്തൽ (Assessment of learning) 

  • ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ
  • പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)

Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഉത്പാദന ഘടകമല്ലാത്തത് ?
Which of the following learning pillars includes spiritual learning and students need to explore their state of mind in relation to self and others?
Which type of experience involves learning through oral or written symbols?
അന്വേഷണാത്മക പഠനത്തിൽ അധ്യാപിക അധ്യാപകൻ അന്വേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം :
What is the main benefit of diagnostic testing for a teacher?