App Logo

No.1 PSC Learning App

1M+ Downloads

വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

  1. “അയ്യാവഴി' എന്ന മതം വൈകുണ്ഠസ്വാമികൾ സ്ഥാപിച്ചിരുന്നു
  2. തിരുവിതാംകൂർ ഭരണത്തെ നീചഭരണം എന്ന് വിശേഷിപ്പിച്ചു
  3. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി.

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    വൈകുണ്ഠസ്വാമികൾ

    • “കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ” എന്നറിയപ്പെടുന്നത്
    • “കേരള നവോത്ഥാനത്തിന്റെ വഴികാട്ടി” എന്നറിയപ്പെടുന്നത്
    • ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിന്റെ കയർ തന്റെ സഹ പ്രവർത്തകരുമായി ചേർന്ന് പരസ്യമായി വലിച്ച് ആചാര ലംഘനം നടത്തിയ സാമൂഹിക പരിഷ്കർത്താവ്
    • വൈകുണ്ഠസ്വാമികൾ ലോകത്തിന് നൽകിയ മഹത് വചനം : ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് മനുഷ്യന്. 
    • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് (1851)
    • രാജാധികാരത്തെ എതിർത്ത ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്. 
    • രാത്രികാല പള്ളികൂടങ്ങൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ സാമൂഹ്യപരിഷ്കർത്താവ്

    Related Questions:

    വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ ആര് ?
    കല്ലുമലാ സമരത്തിലോ അല്ലെങ്കിൽ പെരിനാട് കലാപത്തിലോ ഉൾപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?
    അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?
    എല്ലാ ജാതി മതസ്ഥർക്കും ഉപയോഗിക്കാവുന്ന കിണറുകൾ കുഴിക്കുക എന്നത് ആരുടെ പ്രവർത്തനമായിരുന്നു?
    തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?