App Logo

No.1 PSC Learning App

1M+ Downloads
സഹവർത്തിത പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

Aവിവരങ്ങൾ സ്വീകരിക്കുവാൻ മാത്രം കഴിവുള്ളവൻ ആയി പഠിതാവിനെ കാണുന്നു

Bജ്ഞാനനിർമ്മിതിവാദത്തെ അടിസ്ഥാനമാക്കിയുള്ളത്

Cസംവാദത്തിന് പ്രാധാന്യം നൽകുന്നു

Dഅധ്യാപകരും പഠിതാക്കളും അറിവ് പങ്കുവയ്ക്കുന്നു

Answer:

A. വിവരങ്ങൾ സ്വീകരിക്കുവാൻ മാത്രം കഴിവുള്ളവൻ ആയി പഠിതാവിനെ കാണുന്നു

Read Explanation:

സഹവര്‍ത്തിത പഠനം (Collaborative Learning)

  • വൈഗോട്സ്കി, ബ്രൂണർഎന്നീ സാമൂഹ്യജ്ഞാന നിർമ്മിതി വാദികൾ മുന്നോട്ടുവെച്ച ആശയമാണ് സഹവർത്തിത പഠനം. 
  • സഹവർത്തിത പഠനത്തിൻറെ അടിസ്ഥാനം സംവാദമാണെന്ന് ഇവർ  അഭിപ്രായപ്പെടുന്നു.
സഹവര്‍ത്തിത പഠനത്തിന്റെ സവിശേഷതകൾ  ‍:
  • രണ്ടോ അതിലധികമോ അംഗങ്ങള്‍.
  •  പ്രവര്‍ത്തന ലക്ഷ്യം കൂട്ടായി തീരുമാനിക്കുന്നു
  • ചുമതലകള്‍ വിഭജിച്ചെടുക്കുന്നു
  • പരസ്പരം സഹായിക്കുന്നു
  • ശേഖരിക്കുന്ന വിഭവങ്ങളും വിജ്ഞാനവും പരസ്പരം പങ്കുവെച്ചും സംവദിച്ചും ധാരണകൾ മെച്ചപ്പെടുത്തിയും അറിവ് നിർമിക്കുന്നു. 
  • എല്ലാവരെയും നേട്ടത്തിന് ഉടമകളാക്കുന്നു.
  • കുട്ടിയുടെ സ്വയം വിലയിരുത്താനുള്ള കഴിവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ആഗ്രഹം പുഷ്ടിപ്പെടുന്നു.
  • ചിന്തിക്കാനും വിശകലനം ചെയ്യാനും ഉള്ള കുട്ടിയുടെ കഴിവിനെ മൂർച്ച ഏറുന്നു.
  • പഠന പ്രക്രിയയുടെ ഓരോഘട്ടത്തിലും ടീച്ചർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു.

സഹവര്‍ത്തിത പഠനതന്ത്രങ്ങള്‍  :ഗ്രൂപ്പ് വര്‍ക്റോള്‍ പ്ലേനാടകീകരണം, സര്‍വേപ്രോജക്ട്

സഹവര്‍ത്തിത പഠനം കൊണ്ടുളള നേട്ടങ്ങള്‍ :
  • സജീവപങ്കാളിത്തം
  •  എല്ലാവര്‍ക്കും അവസരം
  •  ഭാഷസ്വായത്തമാക്കല്‍ സ്വാഭാവികമായി നടക്കുന്നു
  • എല്ലാ നിലവാരക്കാര്‍ക്കും നേട്ടം.

Related Questions:

ചിന്തകൾ, വികാരങ്ങൾ, ഉത്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന പഠന രീതി ?
പൂർവ്വ മാതാപിതാക്കളിൽ നിന്നും ആനുവംശികതയുടെ ഒരംശം ശിശുവിനു ലഭിക്കുന്നുണ്ടെന്ന് സൈദ്ധാന്തികരിച്ചതാര് ?
പഠനത്തിൽ കുട്ടിയ്ക്ക് എത്താൻ കഴിയുന്ന വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിലേക്ക് (zpd) നയിക്കാൻ പര്യാപ്തമല്ലാത്തത്
പുരാണ കഥകളും ഐതിഹ്യങ്ങളും പഠിപ്പിക്കാനുള്ള ഉചിതമായ മാർഗ്ഗം?
ഭാഷയെ സ്വനിമം ,രൂപിമം,പദം, വാക്യം എന്നിങ്ങനെയുള്ള ഭാഗങ്ങളായി കണ്ടു സമഗ്രതയിലേക്ക് കടക്കുകയല്ല, മറിച്ച് സമഗ്രമായി കണ്ടു ഭാഗങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത് എന്ന സമീപനം അറിയപ്പെടുന്നത്?