Challenger App

No.1 PSC Learning App

1M+ Downloads

കോൺകേവ് ലെൻസിന്റെ പ്രതിബിംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

  1. മിഥ്യയും നിവർന്നതുമായ പ്രതിബിംബം രൂപീകരിക്കുന്നു
  2. യഥാർത്ഥവും തല കീഴായതുമായ പ്രതിബിംബം രൂപീകരിക്കുന്നു
  3. ഇതൊന്നുമല്ല

    Ai തെറ്റ്, ii ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    B. i മാത്രം ശരി

    Read Explanation:

       കോൺകേവ് ലെൻസ് 

    • മധ്യത്തിൽ കനം കുറഞ്ഞ് വക്കുകൾ കനം കൂടിയിരിക്കുന്ന ലെൻസ് 
    • അവതല ലെൻസ് ,വിവ്രതല ലെൻസ് എന്നിങ്ങനെ അറിയപ്പെടുന്നു 
    • പ്രതിബിംബത്തിന്റെ സ്വഭാവം - മിഥ്യയും , നിവർന്നതും 
    • ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു 


    കോൺവെക്സ് ലെൻസ് 

    • മധ്യത്തിൽ  കനം കൂടിയതും വക്കുകൾക്ക് കനം കുറഞ്ഞതുമായ ലെൻസ് 
    • സംവ്രജന ലെൻസ് , ഉത്തല ലെൻസ് എന്നിങ്ങനെ അറിയപ്പെടുന്നു 
    • പ്രതിബിംബത്തിന്റെ സ്വഭാവം - യഥാർഥത്ഥവും , തലകീഴായതും 
    • ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു 

    Related Questions:

    nλ=2dsinθ എന്ന സമവാക്യത്തിൽ 'n' എന്തിനെ സൂചിപ്പിക്കുന്നു?
    പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?
    മനുഷ്യശരീരങ്ങൾ ഉൾപ്പെടെയുള്ള ചൂടുള്ള വസ്തുക്കൾ _____ കിരണങ്ങളുടെ രൂപത്തിൽ കുറച്ച് ചൂട് പുറപ്പെടുവിക്കുന്നു. ഇത് നെറ്റ് വിഷൻ കണ്ണുകളിൽ ഉപയോഗിക്കുന്നു.
    യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ (Young's Double-Slit Experiment), പ്രകാശമുള്ള ഫ്രിഞ്ചുകൾ (Bright Fringes) രൂപപ്പെടാൻ കാരണം താഴെ പറയുന്നവയിൽ ഏതാണ്?
    അതിചാലകതയുടെ അടിസ്ഥാനം വിശദീകരിക്കുന്ന BCS സിദ്ധാന്തം അനുസരിച്ച്, കൂപ്പർ പെയറുകൾ രൂപീകരിക്കാൻ ഏത് ഊർജ്ജ രൂപമാണ് സഹായിക്കുന്നത്?