Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് / ഏവ ?

  1. 2008-ലെ കേരള സംസ്ഥാന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് സ്ഥാപിതമായത്.
  2. കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റിയുടെ വൈസ് ചെയർമാൻ സംസ്ഥാന പരിസ്ഥിതി വനംവകുപ്പ് മന്ത്രിയാണ്.
  3. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്‌ടർ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

    Aഎല്ലാം തെറ്റ്

    B2, 3 തെറ്റ്

    C1, 2 തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    C. 1, 2 തെറ്റ്

    Read Explanation:

    കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റി

    • കേരളത്തിലെ തണ്ണീർത്തടങ്ങളുടെ സമഗ്ര സംരക്ഷണ, പരിപാലന പ്രവർത്തനങ്ങൾക്കായുള്ള ഒരു സ്വയം ഭരണ അതോറിറ്റിയായി 25.05.2015 ൽ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്നു.

    • 2010 ലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) ചട്ടം സെക്ഷൻ 5 പ്രകാരമാണ് കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി രൂപീകൃതമായത്.

    • തിരുവിതാംകൂർ കൊച്ചി ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ചട്ടപ്രകാരം 17.02.2016 ൽ ഇത് ഒരു സ്വയംഭരണ അതോറിറ്റിയായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

    • സംസ്ഥാനത്തെ തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം, സമഗ്ര വികസന സംരക്ഷണ പദ്ധതി നടപ്പാക്കൽ, ഗവേഷണം, അവബോധ പരിപാടികൾ, വിഭവ സമാഹരണം എന്നിവയാണ് സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ പ്രധാന പ്രവർത്തനങ്ങൾ.

    • സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി ചെയർമാനായും, ചീഫ് സെക്രട്ടറി വൈസ് ചെയർമാനായും, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്‌ടർ മെമ്പർ സെക്രട്ടറിയുമായിട്ടുള്ളതാണ് സംസ്ഥാന തണ്ണീർത്തട അതോറിറ്റി.


    Related Questions:

    കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

    1. കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകളുണ്ട്.
    2. 87 മുനിസ്സിപാലിറ്റികളും 6 മുനിസിപ്പൽ കോർപ്പറേഷനുകളും ഉണ്ട്.
    3. അർദ്ധനഗര പ്രദേശങ്ങളിൽ ഭരണം നടത്തുന്നത് നഗരപഞ്ചായത്തുകളാണ്.
    4. നിരവധി ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് വാർഡ് പഞ്ചായത്ത്
      പതിനാറാം കേരള നിയമസഭ തിരഞ്ഞെടുപ്പ് നടന്നതെന്ന് ?

      താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

      1. കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് കേരളാ പബ്ലിക് സർവ്വീസ് കമ്മിഷനാണ്
      2. ഇന്ത്യൻ സിവിൽ സർവ്വീസിന് സമാനമായി കേരളത്തിൽ രൂപപ്പെടുത്തിയ സർവ്വീസാണ് ഇത്
      3. കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വിസിന് നിലവിൽ വന്നത് 2018 ജനുവരി 1-ാം തീയതിയാണ്
        കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര്?
        സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?