Challenger App

No.1 PSC Learning App

1M+ Downloads
പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

Aഉപ്പുസത്യാഗ്രഹം

Bമലബാർ ലഹള

Cപുന്നപ്ര വയലാർ

Dആറ്റിങ്ങൽ കലാപം

Answer:

B. മലബാർ ലഹള

Read Explanation:

മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. ബ്രിട്ടീഷ് പട്ടാളം ഈ യുദ്ധത്തിനൊടുവിൽ പിൻവാങ്ങി.


Related Questions:

1940-ആഗസ്റ്റ് 8 ന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിന് 'ആഗസ്റ്റ് ഓഫർ' എന്ന പേരിലറിയപ്പെടുന്ന പ്രസ്താവന നടത്തിയ ബ്രിട്ടീഷ് വൈസ്രോയി :
യങ് ഇന്ത്യ ഏതു ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്?

താഴെ പറയുന്നവയിൽ 1891-ലെ സമ്മതപ്രായ നിയമ (Age of Consent Act 1891) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(A) 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) നിലവിൽ വരുന്നതിനെതിരെ ദേശീയവാദി ആയ ബാലഗംഗാധര തിലകൻ ശക്തമായി പ്രതിഷേധിച്ചു

(B) ഫൂൽമോണിദാസ് എന്ന ബംഗാളി പെൺകുട്ടി ഭർതൃപീഢനത്താൽ മരിച്ചത് ബ്രിട്ടീഷുകാരെ ഈ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ച ഒരു ഘടകമാണ്.

(C) ബഹറാൻജി മലബാറി എന്ന സാമൂഹിക പരിഷ്കർത്താവ് ഈ നിയമനിർമ്മാണം നടത്തുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.

(D) ഈ ആക്ട് പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായം 12ൽ നിന്നും 14 ആക്കി ഉയർത്തി

ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ ?

സാമൂഹിക പരിഷ്കർത്താവായ അയ്യങ്കാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.

i)1863-ൽ തിരുവനന്തപുരത്തിനടുത്ത് വെങ്ങാനൂരിൽ ജനിച്ചു.

ii) പുലയരുടെ രാജാവെന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു

iii) 1907-ൽ സാധുജന പരിപാലനസംഘം എന്ന സംഘടന രൂപീകരിച്ചു