Challenger App

No.1 PSC Learning App

1M+ Downloads
കളിമൺപാത്ര നിർമ്മാണത്തിന് വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുന്നതിനും പ്രത്യേകതകൾ കണ്ടെത്തുന്നതിനും എന്ന പഠനനേട്ടം ആർജ്ജിക്കാൻ പര്യാപ്തമായ പഠന തന്ത്രം ?

Aപരീക്ഷണം

Bഫീൽഡ് ട്രിപ്പ്

Cസെമിനാർ

Dസംവാദം

Answer:

B. ഫീൽഡ് ട്രിപ്പ്

Read Explanation:

ഫീൽ‌ഡ് ട്രിപ്പ് 

  • വിനോദം, വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങൾക്കായി ഒരു കൂട്ടം ആളുകൾ അവരുടെ സാധാരണ പരിതസ്ഥിതിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് നടത്തുന്ന ചെറു യാത്രയാണ് എക്സ്കർഷൻ എന്ന് പൊതുവായി അറിയപ്പെടുന്നത്.
  • അതുപോലെ, പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്ര അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്.
  • ഇത് അമേരിക്കയിൽ ഫീൾഡ് ട്രിപ്പ് എന്നും, യുകെയിലും, ഓസ്ട്രേലിയയിലും ന്യൂസ്ലൻഡിലും സ്കൂൾ ട്രിപ്പ് എന്നും, ഫിലിപ്പെൻസിൽ ലക്ബയ് അരൽ (lakbay aral) എന്നും അറിയപ്പെടുന്നു.
  • യാത്രയുടെ ലക്ഷ്യം സാധാരണയായി വിദ്യാഭ്യാസം, പരീക്ഷണേതര ഗവേഷണം അല്ലെങ്കിൽ വിദ്യാർഥികൾക്ക്  അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറത്തുള്ള അനുഭവങ്ങൾ നൽകുക എന്നിവയാണ്.
  • ഒരു വിഷയം അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിരീക്ഷിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കഴിയും എന്നതാണ് പഠനയാത്രയുടെ ഒരു ഗുണം.
  • കൂടാതെ ഫീൽ‌ഡ് ട്രിപ്പുകൾ‌ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും താഴ്ന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും ഒരുപോലെ സാംസ്കാരിക അനുഭവങ്ങൾ‌ നേടുന്നതിന് സഹായിക്കുന്നു.

Related Questions:

അപഗ്രഥന രീതിയുടെ പ്രധാന നേട്ടങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. കണ്ടെത്തൽ പഠനത്തിനും ആശയഗ്രഹണത്തിനും ഏറ്റവും യോജിച്ച രീതി
  2. ഓരോ ഘട്ടത്തിലും പഠിതാവ് നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഇത് പഠിതാവിന്റെ ചിന്താശേഷി വർധിപ്പിക്കും.
  3. ദൈർഘ്യമേറിയ പ്രക്രിയയാണ്
    നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണമായ സമായോജന തന്ത്രം ?
    പരീക്ഷയിൽ തോറ്റ അനു തന്റെ കഠിനയത്നം, അധ്യാപകന്റെ പക്ഷപാതപരമായ പെരുമാറ്റം, സഹപാഠികളുടെ അനീതി എന്നിവ വിശദീകരിച്ച് അന്യരുടെ അനുകമ്പ നേടാൻ ശ്രമിക്കുന്നു. അനുവിൻറെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
    മുൻകൂട്ടി നിശ്ചയിച്ച പ്രകടനമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡിങ് സമ്പ്രദായം അറിയപ്പെടുന്നത് :
    അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.