App Logo

No.1 PSC Learning App

1M+ Downloads
സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?

Aഇബ്രാഹിം ലോദി

Bഅലാവുദ്ദീൻ ഖിൽജി

Cഫിറോഷാ തുഗ്ലക്

Dകുത്തബുദീൻ ഐബക്

Answer:

B. അലാവുദ്ദീൻ ഖിൽജി

Read Explanation:

അലാവുദ്ദീൻ ഖിൽജിയുടെ ആദ്യ നാമം അലിഗുർഷാസ്പ് എന്നായിരുന്നു.

ഡെൽഹിയിലെ ചക്രവർത്തിയും ഖിൽജി രാജവംശസ്ഥാപകനുമായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയുടെ ജ്യേഷ്ഠപുത്രനായിരുന്നു അലിഗുർഷാസ്പ്.

അലഹബാദിനടുത്തുള്ള കാറയിലെ ഗവർണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുർഷാസ്പ് 1296 ജൂലൈ 19-ന് അവിടെവച്ച് സുൽത്താനായ ജലാലുദ്ദീൻ ഫിറൂസ് ഖിൽജിയെ ചതിവിൽ വധിച്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു.

'അലാഉദ്-ദുൻയാ-വദ്ദീൻ മുഹമ്മദുഷാ സുൽത്താൻ' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീൻ ഖിൽജി സ്വീകരിച്ചത്.

കാറയിൽ വച്ച് സുൽത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാർഗങ്ങളിൽക്കൂടി ഡൽഹിയിലേക്കു തിരിച്ചു.

1296 ഒക്ടോബർ രണ്ടാം വാരത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ സിറിയിൽ എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേർന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല.

ഡൽഹിയിൽ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേർന്നു. 1296 ഒക്ടോബർ 21-ന് അലാവുദ്ദീൻ ഡൽഹി സുൽത്താനായി സ്ഥാനാരോഹണം ചെയ്തു.

പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തിൽ പങ്കാളികളാക്കി.

അലാവുദ്ദീന്റെ സാമ്രാജ്യം ചുറ്റും ശത്രുക്കളെക്കൊണ്ടു നിറഞ്ഞിരുന്നു.

അവരെ നേരിടാനുള്ള മാർഗങ്ങളെപ്പറ്റി ആലോചിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ രണ്ടുവർഷം ചെലവഴിച്ചത്.

അന്തരിച്ച സുൽത്താന്റെ കുടുംബാംഗങ്ങളിൽ ശേഷിച്ചവരെ വകവരുത്താനായി ഉലുഗ്ഖാൻ, സഫർഖാൻ എന്നിവരെ വമ്പിച്ച സൈന്യവുമായി മുൾത്താനിലേക്ക് അയച്ചു. അവർ രാജകുടുംബാംഗങ്ങളെ മുഴുവൻ വളയുകയും വകവരുത്തുകയും ചെയ്തു


Related Questions:

ഇൽത്തുമിഷ് എന്ന പേരിൽ പ്രസിദ്ധനായ സുൽത്താന്റെ യഥാർത്ഥ പേര് ?
മരണമടഞ്ഞ മകൻ നസീറുദ്ദീൻ മുഹമ്മദിനു വണ്ടി ഇൽത്തുമിഷ് നിർമ്മിച്ച ശവകുടീരം?
മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടക്കാൻ തിരഞ്ഞെടുത്ത പാത ഏതാണ് ?
ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി ആരാണ് ?
ആഗ്ര നഗരം പണി കഴിപ്പിച്ചത് ആര് ?