വ്യക്തിയുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണവ്യവസ്ഥ ഏത് ?Aരാജവാഴ്ചBകുലീനാധിപത്യംCസമഗ്രാധിപത്യംDജനാധിപത്യംAnswer: D. ജനാധിപത്യം Read Explanation: 'ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടം' -ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കൺ നിർവചിച്ചതിങ്ങനെ. രാജഭരണവും സാമ്രാജ്യത്വവും ഏകാധിപത്യവും ഉയർത്തിയ ഒട്ടേറെ വെല്ലുവിളികൾ തരണംചെയ്താണ് ജനാധിപത്യത്തിന്റെ വളർച്ച. പൊതുനന്മയാണ് ജനാധിപത്യത്തിന്റെ ആത്യന്തിക ലക്ഷ്യം. ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനാധിപത്യസംവിധാനം നിലനിൽക്കുന്നതിന്റെ അടിസ്ഥാന രേഖയാകട്ടെ ഭരണഘടനയും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയെക്കുറിച്ച് ഭരണഘടനയുടെ ആമുഖം വിളംബരം ചെയ്യുന്നു. ഇതുതന്നെയാണ് ജനാധിപത്യ സംവിധാനത്തിന്റെ ലക്ഷ്യവും. Read more in App