Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ എൻഡോസ്കോപ്പ്, രോഗനിർണയത്തിനുള്ള ഉപകരണങ്ങൾ, ശരീരത്തിൽ മരുന്നുകളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യ ഏത്?

Aപൂർണാന്തര പ്രതിപതനം

Bകേബിൾ

Cഫൈബർ ഒപ്റ്റിക്സ്

Dസാറ്റലൈറ്റ് ഡിഷ്

Answer:

C. ഫൈബർ ഒപ്റ്റിക്സ്

Read Explanation:

പ്രകാശിക തന്തുക്കളെ പ്രകാശിക പൈപ്പുകളായി ഉപയോഗിക്കാൻ (Light pipe) കാരണം  പ്രകാശിക തന്തുവിൻ്റെ കോറിൽ ഒരു വശത്തു നിന്നും പ്രതിപതിക്കുന്ന പ്രകാശ സിഗ്നൽ എതിർ വശത്ത് ക്രിട്ടിക്കൽ കോണിൻ്റെ അളവിനെക്കാൾ ഉയർന്ന കോണളവിലാണ് പതിക്കുന്നത്. അതുകൊണ്ട് തന്തുക്കൾ എത്ര വളച്ചാലും പ്രകാശസിഗ്നലുകൾ വശങ്ങളിലൂടെ പുറത്തുവരുന്നില്ല. 

ചികിത്സാരംഗത്ത്: എൻഡോസ്കോപ്പ്, രോഗനിർണയത്തിനുള്ള ഉപകരണങ്ങൾ, ശരീരത്തിൽ മരുന്നുകളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിക്കുന്നു.


Related Questions:

സൂര്യപ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം
വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ പ്രകാശതരംഗങ്ങളുടെ തരംഗദൈർഘ്യം കുറയുന്നതനുസരിച്ചുള്ള ക്രമമേത് ? (

10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 5 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം

  1. വലുതും യാഥാർത്ഥവും
  2. ചെറുതും യാഥാർത്ഥവും
  3. വലുതും മിഥ്യയും
  4. ചെറുതും മിഥ്യയും
    ഫോക്കസ് ദൂരം 20 സെ.മീ. ഉള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ എത്ര ഡയോപ്റ്റർ?
    പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന വെള്ളെഴുത്ത് (Presbyopia) എന്ന കാഴ്ചാന്യൂനതയിൽ സാധാരണയായി ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?