App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?

Aമാവിലന്മാർ

Bമലക്കുറവർ

Cകൊറഗർ

Dകുറിച്യർ

Answer:

D. കുറിച്യർ

Read Explanation:

കുറിച്യർ

  • സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാമാണ് കുറിച്യർ
  • പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ നടത്തിയ സമരങ്ങൾ ചരിത്രപ്രസിദ്ധമാണ് 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
  • കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരമാണ് കുറിച്യർ കലാപം
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

Related Questions:

പോലീസിൻ്റെ ലാത്തിച്ചാർജിൽ മരണപ്പെട്ട പാലിയം സത്യാഗ്രഹത്തിൻ്റെ നേതാവ്?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
The tragic death of a freedom fighter namely, A.G Velayudhan in a police lathicharge is associated with which social struggle in Kerala?
പ്രസിദ്ധമായ ഏത് ലഹളയുമായാണ് വേദബന്ധു ബന്ധപ്പെട്ടിരിക്കുന്നത് ?

ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി  ഡോക്ടർ പൽപ്പു വിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട ഒരു ഹർജി 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ്  ഈഴവ മെമ്മോറിയൽ എന്ന് അറിയപ്പെടുന്നത്. 

2.ഈഴവ സമുദായത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപെട്ടുപോയ  തങ്ങളുടെ സഹോദരങ്ങൾക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ഞങ്ങൾക്കും ലഭിക്കണമെന്ന്  ഈയൊരു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 

3.ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

4.വിദ്യാസമ്പന്നരായ ഈഴവ യുവാക്കൾക്ക്  തിരുവിതാംകൂറിന് വെളിയിൽ പോയി ജോലി ചെയ്യേണ്ട ഗതികേട് ഉണ്ടാകാൻ ഇടയാവാതെ  സർക്കാർ സർവീസിൽ ജോലി നൽകണമെന്നും നിവേദനത്തിൽ  പ്രതിപാദിച്ചിരുന്നു.