App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ?

  1. മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു
  2. മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു.
  3. കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മിഷനെ നിയമിച്ചു.
  4. ബ്രിട്ടിഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിൻ്റെ കാരണം.

    Aii, iv എന്നിവ

    Bഇവയൊന്നുമല്ല

    Civ മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    മലബാർ കലാപം 

    • ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം - മലബാർ കലാപം 
    • മാപ്പിള കലാപങ്ങൾ എന്നുമറിയപ്പെടുന്നു
    • മലബാർ കലാപം ആരംഭിച്ചത് - 1921 
    • മലബാർ കലാപത്തിന്റെ പെട്ടന്നുണ്ടായ കാരണം - പൂക്കോട്ടൂർ കലാപം 
    • പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയ വടക്കേ വീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പൂക്കോട്ടൂർ കലാപം പൊട്ടിപ്പുറപ്പെട്ടത് - 1921 ആഗസ്റ്റ് 
    • മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി 
    • മലബാർ കലാപത്തിന്റെ നേതാക്കൾ - വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ,സീതി കോയതങ്ങൾ , അലി മുസലിയാർ 
    • മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിന് ശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടത് - അലി മുസലിയാർ 
    • മാപ്പിള കലാപങ്ങളുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാർ കലക്ടർ ആണ് : എച്ച് ബി കനോലി (1855)
    • മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി : ഹിച്ച്കോക്ക്
    • മലബാറിലെ മാപ്പിള കലാപങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ : വില്യം ലോഗൻ കമ്മീഷൻ
    • മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാനകാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കർഷക പ്രശ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രഗൽഭനായ മലബാർ കളക്ടർ : വില്യം ലോഗൻ

    മലബാർ സ്പെഷ്യൽ പോലീസ്  (എം എസ് പി ) 

    • ബ്രിട്ടീഷ് സൈന്യം 'മലപ്പുറം സ്പെഷ്യൽ പോലീസ്‌' എന്ന പേരിൽ ഒരു പ്രത്യേക സേന 1884ൽ  രൂപവത്കരിച്ചു.
    • മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി ഈ സേനയെ ഉപയോഗപ്പെടുത്തി
    • അതോടെ  ഈ സേനയെ 'മലബാർ സ്പെഷ്യൽ പോലീസ്' എന്ന് പുനർനാമകരണം ചെയ്തു. 
    • പിൽക്കാലത്ത് ഈ മലബാർ പോലീസിന്റെ വേതനവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടന്ന സമരമാണ് മലബാർ സ്പെഷ്യൽ പോലീസ് സമരം 
    • എം എസ് പി സമരം ആരംഭിച്ചത് : 1946 ഏപ്രിൽ 16
    • എം എസ് പി സമരം അവസാനിച്ചത് : 1946 ഏപ്രിൽ 24
    • ഈ സമരത്തിന് ശേഷം ഏകദേശം 645 പോലീസുകാരെ ബ്രിട്ടീഷ് ഗവണ്മെന്റ് പിരിച്ചുവിട്ടു.

    Related Questions:

    കരിവെള്ളൂർ സമരം നടന്ന വർഷം ഏത് ?
    ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
    കൂത്താളി സമരത്തിന് നേതൃത്വം കൊടുത്ത സംഘടന ഏത് ?
    പാലിയം സത്യാഗ്രഹം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
    "Vaikom Satyagraha is a movement to purify caste by riddling it of its most pernicious result". Who said this?