App Logo

No.1 PSC Learning App

1M+ Downloads
ഡാർജിലിങ്-സിക്കിം ഹിമാലയ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ അധിവസിക്കുന്ന ഗോത്രവർഗം ?

Aഗഡിവാള

Bഭുയാൻ

Cവാർളി

Dലെപ്ച

Answer:

D. ലെപ്ച

Read Explanation:

ഡാർജിലിങ്-സിക്കിം ഹിമാലയം 

  • പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന ഡാർജിലിങ് സിക്കിം ഹിമാലയം താരതമ്യേന വിസ്തൃതി കുറഞ്ഞതെങ്കിലും ഹിമാലയത്തിന്റെ പ്രധാനമായ ഒരു ഭാഗമാണ്. 

  • ദ്രുതഗതിയിലൊഴുകുന്ന നദികളാൽ അറിയപ്പെടുന്ന ഈ പ്രദേശത്തിൽ കാഞ്ചൻ ജംഗ (കാഞ്ചനഗിരി) പോലുള്ള ഉയരമേറിയ കൊടുമുടികളും ആഴമേറിയ താഴ്വരകളുമുണ്ട്. 

  • ഈ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ 'ലെപ്ച' ഗോത്രവർഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്. 

  • ബ്രിട്ടീഷുകാർ ഇവിടെ തേയില തോട്ടങ്ങൾ സ്ഥാപിച്ചു. 

  • സിവാലിക്കിന് പകരം ഇവിടെ ദ്വാർ സ്തരങ്ങളാണ് (Duar formation) പ്രധാനം. 

  • Duar - flood plain


Related Questions:

ഇന്ത്യയുടെ ഭക്ഷ്യകലവറ എന്നറിയപ്പെടുന്നത്?
ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?
What is 'Northern Circar' in India?

ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. പടിഞ്ഞാറ് ആരവല്ലി പർവ്വതവും ചെങ്കുത്തായ ചെരുവുകളോടുകൂടിയ പീഠഭൂമികളാൽ രൂപം കൊണ്ടിട്ടുള്ള സത്പുര പർവ്വനിരയുയാണ് മധ്യ ഉന്നത തടത്തിന്റെ തെക്കേ അതിർത്തി
  2. നീളമേറിയ മണൽ കൂനകളും ബർക്കനുകൾ എന്നറിയപ്പെടുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽ കൂനകളും നിറഞ്ഞ പ്രദേശമാണ് മധ്യ ഉന്നത തടം
  3. മധ്യ ഉന്നത തടങ്ങളുടെ ശരാശരി ഉയരം 700 മീറ്ററിനും 1000 മീറ്ററിനുമിടയിലും ചരിവ് പൊതുവേ വടക്ക് പടിഞ്ഞാറ് ദിശയിലേക്കുമാണ്
  4. മധ്യ ഉന്നത തടത്തിന്റെ കിഴക്കൻ തുടർച്ചയാണ് രാജ്മഹൽ കുന്നുകൾ
    Which channel separates the Andaman group of islands from the Nicobar group of islands?