Question:

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

1) ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

2) കത്തുന്നു 

3) നിറമില്ല 

4) രൂക്ഷഗന്ധം 

5) കത്തുന്നത് പോലുള്ള രുചി 

Aഈഥൈൽ ആൽക്കഹോൾ

Bഐസോപ്രോപൈൽ ആൽക്കഹോൾ

Cമീഥൈൽ ആൽക്കഹോൾ

Dബ്യുട്ടൈൽ ആൽക്കഹോൾ

Answer:

A. ഈഥൈൽ ആൽക്കഹോൾ

Explanation:

• ഈഥൈൽ ആൽക്കഹോളിൻറെ രാസസൂത്രം - C2H5OH • ഓർഗാനിക്ക് ലായകമായും ഇന്ധനമായും ഉപയോഗിക്കുന്നു • ഗ്രെയിപ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - എതനോൾ • ബീവറേജ് ആയി ഉപയോഗിക്കുന്നത് എതനോൾ ആണ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ  കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .

2.പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു. 

3.പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം :

തെറ്റായ പ്രസ്താവനയേത് ?

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.