App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും സാധിക്കുന്നത് ഏതുതരം ബുദ്ധിയുടെ സഹായത്തോടെയാണ് ?

Aദൃശ്യ - സ്ഥലപര ബുദ്ധി

Bവാചിക - ഭാഷാപര ബുദ്ധി

Cകായിക -ചാലക ബുദ്ധി

Dതാളാത്മക - സംഗീതപ ബുദ്ധി

Answer:

C. കായിക -ചാലക ബുദ്ധി

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • മസ്തിഷ്കത്തിന് കേടു പറ്റിയവര്‍പ്രതിഭാശാലികള്‍മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
    1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
    2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
    3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
    4. ശാരീരിക-ചലനപരമായ ബുദ്ധി / കായിക - ചാലക ബുദ്ധി (bodily - kinesthetic intelligence)
    5. സംഗീതപരമായ ബുദ്ധി (musical intelligence)
    6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
    7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
    8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
    9. അസ്തിത്വപരമായ ബുദ്ധി (existential intelligence)
കായിക - ചാലക ബുദ്ധി (Bodily - kinesthetic intelligence)
  • സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്നൃത്തംകായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.
  • നിര്‍മാണംപരീക്ഷണംകളികള്‍കായികവിനോദംനീന്തല്‍സൈക്കിള്‍ പഠനംഅനുകരണംനാടകീകരണംമൈമിങ്ങ്, റോള്‍പ്ലേ ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ശാരീരിക-ചലനപരമായ ബുദ്ധിയുള്ളവർക്ക് നൽകാവുന്ന പ്രവർത്തനങ്ങളാണ് .

Related Questions:

As per Howard Gardner's Views on intelligence :
The term Williams Stern is closely associated with:
സംവ്രജന ചിന്ത (Convergent thinking) ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി സിദ്ധാന്തം താഴെ പറയുന്നവയിൽ ഏതാണ്
അലക്സാണ്ടേർസ് പാസ് എലോങ് ടെസ്റ്റ്, ഇമ്മീഡിയറ്റ് മെമ്മറി ഓഫ് സൗണ്ട്സ് ആൻഡ് പിക്ചർ കംപ്ലീഷൻ ടെസ്റ്റ് തുടങ്ങിയവ ഏത് പ്രകടന ശോധകവുമായി ബന്ധപ്പെട്ടതാണ് ?
"പ്രകൃതിബന്ധിത ബുദ്ധിശക്തി" ഏത് ഗ്രന്ഥത്തിലാണ് ഹൊവാർഡ് ഗാർഡ്നർ അവതരിപ്പിച്ചത് ?