App Logo

No.1 PSC Learning App

1M+ Downloads
കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മൽപേ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് __________?

Aആൻഡമാൻ ദ്വീപ്

Bസെന്റ് മേരിസ്ദ്വീപ്

Cനിക്കോബാർ ദ്വീപ്

Dപവിഴ ദ്വീപ് .

Answer:

B. സെന്റ് മേരിസ്ദ്വീപ്

Read Explanation:

സെന്റ് മേരിസ്ദ്വീപ് .

  • കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മൽപേ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് സെന്റ് മേരിസ്ദ്വീപ് .

  • ദ്വീപ് നിറയെ ഷഡ്‌ഭുജം [HEXAGON] ആകൃതിയിലുള്ള കൽത്തൂണുകൾ പോലുള്ള പാറക്കൂട്ടങ്ങളാണ്

  • ഏകദേശം 88 ദശലക്ഷം വര്ഷങ്ങള്ക്കു മുൻപ് സംഭവിച്ച അഗ്നി പർവ്വത സ്ഫോടനത്തിലൂടെ പുറത്തുവന്ന ലാവ തണുത്തു രൂപപ്പെട്ടവയാണ് ഇവ

  • COLUMNAR JOINTS എന്ന ജിയോളജീയ ശിലാ മാതൃകയാണിത്

    പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്


Related Questions:

കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?
സെന്റ് മേരിസ് ദ്വീപ് നിറയെ ________ ആകൃതിയിലുള്ള കൽത്തൂണുകൾ പോലുള്ള പാറക്കൂട്ടങ്ങളാണ്

താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശങ്ങളിലെ കാലാവസ്ഥയെ സംബന്ധിച്ച് ശരിയായവ തിരഞ്ഞെടുത്തെഴുതുക ?

  1. ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയാണുള്ളത് . ഇവിടെ അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടാറില്ല, സമുദ്ര സാമീപ്യമാണ് കാരണം
  2. കിഴക്കൻ തീരങ്ങളിൽ കോരമെന്റൽ തീരാത്ത മഴ ലഭിക്കുന്നത് ഒക്‌ടോബർ -നവംബർ മാസങ്ങളിലാണ് .മൺസൂൺ കാറ്റുകളുടെ പിൻവാങ്ങൽ കാലമാണിത് .ഈ സമയത് കേരളത്തിലും മഴ ലഭിക്കുന്നുണ്ട് [തുലാവർഷം ]
  3. തീര പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച അനുഭവപ്പെടാറുണ്ട്
  4. . ബംഗാൾ ഉൾക്കടലിൽ നിന്നും രൂപപ്പെടുന്ന ചക്രവാതങ്ങളിൽ നിന്നും കിഴക്കൻ തീരത്തുമഴ ലഭിക്കുന്നുണ്ട്

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വടക്കൻ സിർക്കാർ തീരസമതലവുമായി ബന്ധമില്ലാത്തത് ഏത് ?

    1. മുഖ്യമായും മഹാനദി,ഗോദാവരി ,കൃഷ്ണ എന്നീ നദികളുടെ ഡെൽറ്റാ നിക്ഷേപങ്ങൾ ഉൾപ്പെട്ടതാണ് ഈ സമതല ഭാഗം. മഹാനദി ഡെൽറ്റക്കു തെക്കായി സ്ഥിതി ചെയ്യുന്ന ചിൽക്ക തടാകം ഇന്ത്യയിലെ വലിയ തടാകങ്ങളിൽ ഒന്നാണ്
    2. പശ്ചിമ തീരത്തെ അപേക്ഷിച്ചു കിഴക്കൻ തീരത്തു തുറമുഖങ്ങൾ കുറവാണ്.വിശാഖപട്ടണവും മസ്‌ലിപട്ടണവുമാണ് പ്രധാന തുറമുഖങ്ങൾ ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾ ഈ പ്രദേശത്താണ്
    3. പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്
    4. ഒഡിഷ ,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരങ്ങൾ ഉൾപ്പെടുന്നു.ഒഡിഷയിൽ ഉത്കൽ സമതലം എന്നും ആന്ധ്രാപ്രദേശിൽ ആന്ധ്രാസമതലം എന്നും അറിയപ്പെടുന്നു
      ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?