Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?

Aലക്ഷദ്വീപ്

Bആൻഡമാൻ & നിക്കോബാർ

Cപോണ്ടിച്ചേരി

Dമാഹി

Answer:

B. ആൻഡമാൻ & നിക്കോബാർ

Read Explanation:

കണ്ടൽ വനങ്ങൾ

  • തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ
  • ലോക കണ്ടല്‍ ദിനം - ജൂലൈ 26 
  • കേരളത്തിൽ കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ - കല്ലേന്‍ പൊക്കുടന്‍

  • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ഏഷ്യ
  • ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ആഫ്രിക്ക

  • ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് റിസർവ് ഫോറസ്റ്റ് (SRF) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
  • കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം : കേരളം
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കേന്ദ്ര ഭരണ പ്രദേശം : ആൻഡമാൻ & നിക്കോബാർ

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നദീമുഖങ്ങളിലും സമുദ്രതീരങ്ങളിലും കരയിടിച്ചിലിനെ ചെറുക്കാൻ സഹായിക്കുന്ന സസ്യജാലങ്ങളാണ് കണ്ടൽക്കാടുകൾ
  2. കണ്ടൽക്കാടുകളുടെ വേരുപടലങ്ങൾ നിരവധി മത്സ്യയിനങ്ങളുടെ പ്രജനനകേന്ദ്രങ്ങളാണ്
  3. ഇന്ത്യയിലാദ്യമായി കണ്ടൽക്കാടുകളെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം - മിസോറാം
    2024 ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വന- വൃക്ഷ ആവരണം എത്ര ?

    1980 ലെ വന സംരക്ഷണ നിയമത്തിൻ്റെ സവിശേഷതകൾ താഴെപ്പറയുന്നതിൽ ഏതെല്ലാം ?

    1. കേന്ദ്രഗവൺമെൻ്റിൻ്റെ അനുമതിയില്ലാതെ ആദ്യം തീരുമാനങ്ങൾ കൈകൊള്ളാൻ സംസ്ഥാന ഗവൺമെൻ്റിനെയും മറ്റ് അധികാരികളെയും ഈ നിയമം പരിമിതപ്പെടുത്തുന്നു.
    2. വനസംരക്ഷണ നിയമത്തിൻ്റെ ലക്ഷ്യങ്ങൾ നിർവ്വഹിക്കാൻ കേന്ദ്ര സർക്കാരിന് പൂർണ്ണ അധികാരം നൽകുന്നു.
    3. എഫ്‌സിഎയുടെ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ നിയമം പിഴ ചുമത്തുന്നു.
      റബ്ബർ ബോർഡ് പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ പേരെന്താണ് ?
      കേരളത്തിലെ മൊത്തം വനവിസ്തൃതി എത്ര ?