Challenger App

No.1 PSC Learning App

1M+ Downloads
യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല ?

Aവിശ്വഭാരതി സർവ്വകലാശാല

Bജാമിയ മിലിയ സർവ്വകലാശാല

Cജവഹർലാൽ നെഹ്റു സർവ്വകലാശാല

Dകേരളാ സർവ്വകലാശാല

Answer:

A. വിശ്വഭാരതി സർവ്വകലാശാല

Read Explanation:

വിശ്വഭാരതി സർവ്വകലാശാല

  • പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാല.
  • രബീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ വിദ്യാലയമാണ് പിന്നീട് വിശ്വഭാരതി സർവ്വകലാശാലയായത്.
  • 1921 ഡിസംബർ 23ന് ഈ സർവകലാശാല പ്രവർത്തനം തുടങ്ങി.
  • 1951നാണ് പാർലമെൻറ് നിയമനിർമ്മാണത്തിലൂടെ വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാല പദവി നൽകിയത്.
  • സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ പരിദർശകൻ (സന്ദർശകൻ), പ്രധാന (റെക്ടർ), ആചാര്യ (ചാൻസലർ), ഉപാചാര്യൻ (വൈസ് ചാൻസലർ) എന്നീ പദവികൾ ഉൾപ്പെടുന്നു.
  • സർവ്വകലാശാലയുടെ പരിദർശകൻ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനൻ പശ്ചിമ ബംഗാളിലെ ഗവർണറും ആചാര്യൻ (ചാൻസലർ)പ്രധാനമന്ത്രിയുമാണ്.
  • യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിക്കുന്ന ഇന്ത്യയിലെ 41 –ാം സ്ഥലം കൂടിയാണ് ഇവിടം (ശാന്തി നികേതൻ)

 


Related Questions:

What recommendations did NKC make for literacy?

  1. Ensure greater funds for the National Literacy Mission(NLM)
  2. Encourage the NLM to shift to creating Continuing Education Centers in both rural and urban areas
  3. Create synergies between NLM and the proposed Skill Development Mission
    ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?
    ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ " നീറ്റ് " പരീക്ഷയുടെ ഉയർന്ന പ്രായ പരിധി ?
    ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
    വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സാമൂഹികവും ദേശീയവുമായ ഏകീകരണം ശക്തിപ്പെടുത്തുന്നത് ഏത് കമ്മീഷൻ അംഗീകരിച്ചു ?