Challenger App

No.1 PSC Learning App

1M+ Downloads
അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?

Aവിശ്വ ഭാരതി

Bഅലഹബാദ്

Cജാമിയ മില്ലിയ ഇസ്ലാമിയ

Dകൊൽക്കത്ത

Answer:

A. വിശ്വ ഭാരതി

Read Explanation:

വിശ്വഭാരതി സർവ്വകലാശാല

  • പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാല.
  •  രവീന്ദ്രനാഥ ടാഗോറാണ് ഈ സർവകലാശാലയുടെ സ്ഥാപകൻ.
  • 1921 ഡിസംബർ 23ന് ഈ സർവകലാശാല പ്രവർത്തനം തുടങ്ങി.
  • 1951നാണ് പാർലമെൻറ് നിയമനിർമ്മാണത്തിലൂടെ വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാല പദവി നൽകിയത്.
  • സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ പരിദർശകൻ (സന്ദർശകൻ), പ്രധാന (റെക്ടർ), ആചാര്യ (ചാൻസലർ), ഉപാചാര്യൻ (വൈസ് ചാൻസലർ) എന്നീ പദവികൾ ഉൾപ്പെടുന്നു.
  • സർവ്വകലാശാലയുടെ പരിദർശകൻ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനൻ പശ്ചിമ ബംഗാളിലെ ഗവർണറും ആചാര്യൻ (ചാൻസലർ)പ്രധാനമന്ത്രിയുമാണ്.




Related Questions:

ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. ഇന്ത്യ ആണവോർജ്ജത്തിന് അനുകൂലവും ആണവായുധങ്ങൾക്കെതിരുമായിരുന്നു.
  2. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രാധാന്യം നൽകി, ആണവ പരീക്ഷണങ്ങൾ നടത്തുവാനുള്ള അധികാരം വൻശക്തികൾക്കുമാത്രമായി പരിമിതിപ്പെടുത്തുന്ന കരാറിനെ (Nuclear Non-Proliferation Treaty (NPT))എതിർത്തു.
  3. വികസിത രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ഘട്ടംഘട്ടമായി ആണവ നിരായുധീകരണത്തിന് തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
  4. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത് 2000 ജൂൺ ൽ ആണ്.
    Full form of CSIR :
    കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:
    കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?
    'HEERA' എന്നതിന്റെ പൂർണ്ണ രൂപം?