Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ മുഗൾഭരണം സ്ഥാപിക്കപ്പെട്ട യുദ്ധം ഏത്?

Aബക്സർ യുദ്ധം

Bപ്ലാസ്സി യുദ്ധം

Cകർണ്ണാട്ടിക് യുദ്ധം

Dപാനിപ്പത്ത് യുദ്ധം

Answer:

D. പാനിപ്പത്ത് യുദ്ധം

Read Explanation:

  • ഇന്ത്യയിൽ മുഗൾ ഭരണം സ്ഥാപിക്കപ്പെടുന്നതിന് കാരണമായത് ഒന്നാം പാനിപ്പറ്റ് യുദ്ധം (First Battle of Panipat) ആണ്.

  • 1526 ഏപ്രിൽ 21-നാണ് ഈ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്നത്.

  • മധ്യേഷ്യയിൽ നിന്നുവന്ന ബാബറും ഡൽഹി സുൽത്താനേറ്റിലെ അവസാന ഭരണാധികാരിയായ ഇബ്രാഹിം ലോധിയും തമ്മിലാണ് ഈ യുദ്ധം നടന്നത്.

  • യുദ്ധത്തിൽ ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിക്കൊണ്ട് ഡൽഹി സുൽത്താനേറ്റ് ഭരണം അവസാനിപ്പിക്കുകയും ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്വത്തിന് അടിത്തറയിടുകയും ചെയ്തു.


Related Questions:

മുഗൾ ചക്രവർത്തിമാരിലെ സന്യാസി എന്നറിയപ്പെടുന്നത് ?
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആരാണ് ?
അക്ബർ രൂപം കൊടുത്ത മതം ഏത് ?
താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?
ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി ?